ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ക്കു​ന്നു; പോ​ലീ​സി​നെ മോ​ശ​മാ​ക്കു​ന്ന രീ​തി മാ​ധ്യ​മ​രം​ഗ​ത്തു നി​ല​നി​ൽ​ക്കു​ന്നെ​ന്ന് അ​സോ​സി​യേ​ഷ​ൻ

ചേ​ർ​ത്ത​ല: പോ​ലീ​സി​ലെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ച്ച് കേ​ര​ള പോ​ലീ​സി​നെ മോ​ശമായി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി മാ​ധ്യ​മ​രം​ഗ​ത്തു നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​സോ​സി​യേ​ൻ സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ സെ​മി​നാ​ർ. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ‘വ​ർ​ത്ത​മാ​ന​കാ​ല​ത്തെ പോ​ലീ​സും മാ​ധ്യ​മ സ​മീ​പ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി.​പി. അ​ഭി​ജി​ത്താ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.

പോ​ലീ​സി​ലെ ഒ​റ്റ​പ്പെ​ട്ട വീ​ഴ്ച​ക​ളും തെ​റ്റാ​യ കാ​ര്യ​ങ്ങ​ളും തി​രു​ത്ത​പ്പെടേ​ണ്ട​തുത​ന്നെ​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ മി​ക​ച്ച ക്ര​മ​സ​മാ​ധാ​നം കാ​ക്കു​ന്ന​തെ​ന്ന് രാ​ജ്യം അം​ഗീ​ക​രി​ക്കു​മ്പോ​ഴും ത​ലോ​ട​ലി​നേ​ക്കാ​ളേ​റെ ത​ല്ലാ​ണ് കേ​ര​ള പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​ത​ന്ന് വി​ഷ​യാ​വ​ത​ര​ണ​ത്തി​ൽ പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സെ​മി​നാ​ർ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നാ​രോ​ഗ്യ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു മു​ന്നോ​ട്ടു​പോ​കാ​നാ​ക​ണ​മെ​ന്നും ഒ​രി​ട​ത്തും ശ​ത്രു​താ​പ​ര​മാ​യ സ​മീ​പ​ന​മ​ല്ല സ്വീ​ക​രി​ക്കേ​ണ്ട​തെന്നും ജ​ന​ങ്ങ​ളോ​ട് എ​ത്ര​മാ​ത്രം അ​ടു​ത്തുനി​ൽ​ക്കു​ന്നു എ​ന്ന​തി​ലാ​ണ് ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​ വി​നു അ​ധ്യ​ക്ഷ​നാ​യി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ടോം ​കു​ര്യാ​ക്കോ​സ്, എ​സ്. ശ​ര​ത്, ചേ​ർ​ത്ത​ല പ്ര​സ്‌​ക്ല​ബ് സെ​ക്ര​ട്ട​റി പി.​പി. രാ​ജേ​ഷ്, ഡി​വൈ​എ​സ്പി ടി. ​അ​നി​ൽ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍റ​ണി ര​തീ​ഷ്, പി.​കെ. അ​നി​ൽ​കു​മാ​ർ, പി.​ആ​ർ. ര​തീ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts

Leave a Comment