36 മ​ണി​ക്കൂ​ർ നീ​ണ്ടു​നിന്ന ​പൂ​രാ​ഘോ​ഷം; പൂ​രം ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ഗ​രം ക്ലീ​ൻ

തൃ​ശൂ​ർ: 36 മ​ണി​ക്കൂ​ർ നീ​ണ്ടു​നി ന്ന ​പൂ​രാ​ഘോ​ഷ​ത്തി​നു​ശേ​ഷം മൂ​ന്നു​മ​ണി​ക്കൂ​ർ​കൊ​ണ്ടു ന​ഗ​രം വൃ​ത്തി​യാ​ക്കി കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ശു​ചീ​ക​ര​ണ​ജീ​വ​ന​ക്കാ​രും ഹ​രി​ത​ക​ർ​മ​സേ​ന​യും.

തേ​ക്കി​ൻ​കാ​ട് മൈ​താ​നം, സ്വ​രാ​ജ് റൗ​ണ്ട്, അ​തി​നോ​ടു​ചേ​ർ​ന്നു​ള്ള റിം​ഗ് റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. പ​ക​ൽ​പൂ​രം ക​ഴി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു മാ​സ് ക്ലീ​നിം​ഗ്.

മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ന ച​ന്ദ്ര​ൻ, മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ശു​ചീ​ക​ര​ണ​ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ​സേ​ന​യ​ട​ക്ക​മു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment