കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ്: പൂ​ജാ ഘ​ട്​ക​റി​നു സ്വ​ര്‍ണം

ബ്രി​സ്‌​ബെ​യ്ന്‍: കോ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പൂ​ജാ ഘ​ട്​ക​റി​നു സ്വ​ര്‍ണം. പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ഇ​ന്ത്യ​ക്ക് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍. ഷ​ഹ്‌​സ​ര്‍ റി​സ്‌​വിക്കു സ്വ​ര്‍ണ​വും ഓം​കാ​ര്‍ സിം​ഗി​നു വെ​ള്ളി​യും ജി​ത്തു റാ​യിക്കു വെ​ങ്ക​ല​വും ലഭിച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ഹീ​ന സി​ദ്ധു സ്വ​ര്‍ണം നേ​ടി​യി​രു​ന്നു.

249.8 പോ​യി​ന്‍റു​മാ​യാ​ണ് പൂ​ജാ ഘ​ട്​ക​ര്‍ സ്വ​ര്‍ണം നേ​ടി​യ​ത്. ഈ ​ഇ​ന​ത്തി​ല്‍ വെ​ള്ള​ിയും ഇ​ന്ത്യ​യു​ടെ ത​ന്നെ അ​ന്‍ജും മൗഡ്​ഗി​ലി​നാ​ണ് (248.7 പോ​യി​ന്‍റ്). ആറു പേർ മത്സരിച്ച വ​നി​ത​ക​ളു​ടെ സ്‌​കീ​റ്റ് ഫൈ​ന​ലി​ല്‍ ര​ശ്മി റാ​ത്തോ​ഡി​ന് അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെ ടേണ്ടിവന്നു.

Related posts