വെ​ട്ടാ​ൻ കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടു ഒപ്പം ഏ​റ്റു​മാ​നൂ​രുകാരും

കോ​ട്ട​യം: വെ​ട്ടാ​ൻ കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ഏ​റ്റു​മാ​നൂ​ർ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള യൂ​ദാ മീ​റ്റ്സി​ൽ അ​റ​ക്കു​ന്ന​തി​നാ​യി ലോ​റി​യി​ൽ എ​ത്തി​ച്ച പോ​ത്ത് ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു.

വി​ര​ണ്ട പോ​ത്ത് മെ​യി​ൻ റോ​ഡി​ലൂ​ടെ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം റോ​ഡി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു

പോ​ത്ത് വി​ര​ണ്ടോ​ടു​ന്ന​തു ക​ണ്ട ഉ​ട​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​എം​വി അ​ൻ​ഷാ​ദും ടീ​മും പോ​ത്തി​ന്‍റെ പു​റ​കെ വാ​ഹ​നം ഓ​ടി​ച്ചെ​ത്തി പാ​റോ​ലി​ക്ക​ൽ ഭാ​ഗ​ത്തു​ള്ള ബ്ര​ദേ​ഴ്സ് ട്രേ​ഡിം​ഗ് ക​ന്പ​നി​യു​ടെ പു​റ​കി​ലു​ള്ള ഗ്രൗ​ണ്ടി​ലാ​ക്കി.

പു​റ​ത്തേ​ക്കു​ള​ള വ​ഴി​ക​ൾ നാ​ട്ടു​കാ​ർ അ​ട​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പോ​ത്തി​നെ കു​ടു​ക്കി​ട്ട് കെ​ട്ടു​ക​യാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ വി​ര​ണ്ടോ​ടി​യ പോ​ത്ത് നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. പോ​ത്ത് വി​ര​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും നാ​ടൊ​ന്നാ​കെ പ​രി​ഭ്രാ​ന്ത​രാ​യി.

Related posts

Leave a Comment