അവരെ എവിടെ വച്ചു കണ്ടാലും ഞാനൊന്നു പൊട്ടിക്കും ! നയന്‍താര ചീത്ത സ്ത്രീയെന്ന് പ്രഭുദേവയുടെ ഭാര്യ…

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നായിക പ്രാധാന്യമുള്ള ഒരുപാട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

താരത്തിന് ആരാധകരും ഏറെയാണ്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോള്‍ നയന്‍താര സിനിമലോകം കീഴടക്കുകയായിരുന്നു.

വിവാദങ്ങളും താരത്തിന്റെ കൂടെപ്പിറപ്പായിരുന്നു. നടന്‍ ഡാന്‍സറും സംവിധായകനും കൂടിയായ പ്രഭുദേവയുമായുള്ള പ്രണയം ആരാധകരെയൊന്നാകെ ഞെട്ടിച്ചിരുന്നു.

അന്നത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കാരണം പ്രഭുദേവയും നയന്‍താരയും പ്രണയത്തിലാകുന്ന സമയത്ത് പ്രഭുദേവ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിരുന്നു.

അതുകൊണ്ടുതന്നെ ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചു. ആദ്യമൊക്കെ പ്രണയം വെറും ഗോസിപ്പ് ആണെന്ന് വാര്‍ത്തയായിരുന്നു.

പക്ഷേ പിന്നീട് ഇരുവരും ഒരുപാട് വേദികളില്‍ പ്രത്യക്ഷപ്പെടുകയും, ഒരുമിച്ച് താമസിക്കുകയും ചെയ്തതോടുകൂടി ഇവര്‍ തമ്മിലുള്ള പ്രണയം സിനിമാലോകത്ത് സ്ഥിരീകരിച്ചു.

തന്റെ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടി പ്രഭുദേവ പിന്നീട് നീക്കങ്ങള്‍ നടത്തി. നയന്‍താരയോടൊത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി.

പക്ഷേ കല്യാണത്തിന്റെ വക്കില്‍ വച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഈ വേര്‍പിരിഞ്ഞ വാര്‍ത്ത പ്രചരിച്ചത്. അതിന്റെ കാരണം വ്യക്തമല്ല.

എന്നാല്‍ ഇപ്പോള്‍ നയന്‍താരക്കെതിരെ ആഞ്ഞടിച്ചുകൊണ്ടു വന്നിരിക്കുകയാണ് പ്രഭുദേവയുടെ മുന്‍ഭാര്യ റംലത്ത് ലത.റംലത്ത് പറയുന്നതിങ്ങനെയാണ്…

നയന്‍താര ഏറ്റവും മോശപ്പെട്ട സ്ത്രീയാണ്. എന്റെ ഭര്‍ത്താവിനെ ഏതോ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ച് എടുത്തതാണ്. കാരണം എന്നോടും എന്റെ മക്കളോടും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു.

ഞങ്ങള്‍ക്ക് വേണ്ടി ഒരു വീടുവരെ വാങ്ങിച്ചിരുന്നു. അതിനിടയിലാണ് നയന്‍താര അദ്ദേഹത്തെ മയക്കി എടുക്കുന്നത്. അതുകൊണ്ട് അവളെ എവിടെവച്ച് കണ്ടാലും ഞാന്‍ അടിക്കും. റംലത്ത് പറയുന്നു.

Related posts

Leave a Comment