പ​ട്ടി​ക ജാ​തി യു​വാ​വി​ന്‍റെ മ​ര​ണം; പ്ര​തി​ക​ളെ അറസ്റ്റു ചെയ്യാത്ത പോലീസിന്‍റെ നീതി നിഷേധത്തിനെതിരെ യൂത്ത് ഫ്രണ്ട്

കൊല്ലം :പു​ന്ന​ല സ്വ​ദേ​ശി​യും പ​ട്ടി​ക ജാ​തി യു​വാ​വും ആ​യ പ്ര​കാ​ശി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ വൈ​കു​ന്ന പോ​ലീ​സ് നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ യൂ​ത്ത് ഫ്ര​ണ്ട് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ക്ഷേ​ധി​ച്ചു.

മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ പ്രാ​ദേ​ശി​ക ഭ​ര​ണ​ക​ക്ഷി പാ​ർ​ട്ടി നേ​താ​ക്ക​ൾ ചേ​ർ​ന്ന് മ​ർ​ദിച്ചി​രു​ന്നു. ഈ ​വി​വ​രം​യു​വാ​വ് പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ നേ​രി​ട്ട് അ​റി​യി​ച്ചി​ട്ടും പോലീസ് നേ​താ​ക്ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്തി​ൽ മ​നം നൊ​ന്ത് കൂ​ടി ആ​ണ് പ്ര​കാ​ശ് ആ​ത്മ​ഹ​ത്യ ച​യ്ത​ത്.

മാ​ര​ണ​ത്തി​നു ശേ​ഷ​വും പോ​ലീ​സ് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ധ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.പ​ട്ടി​ക ജാ​തി പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കും കേ​സ് എ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് വ​രു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്റ് ര​തീ​ഷ് അ​ലി​മു​ക്ക് അ​റി​യി​ച്ചു.

Related posts