ആർഎസ്പിയെ എൽഡിഎഫിലേക്ക്  ക്ഷണിക്കുന്നത് ഇല്ലാതാക്കാനെന്ന്  പ്രേമചന്ദ്രൻ

കൊല്ലം ആ​ർഎ​സ്പിയെ ​എ​ൽഡിഎ​ഫി​ലേ​ക്ക് തി​രി​കെ വി​ളി​ക്കാ​നു​ള്ള സിപിഎം തീ​രു​മാ​നം കാ​പ​ട്യ​മാണെന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. ആ​ർഎ​സ്പി പ​ന​യം ലോ​ക്ക​ൽ സ​മ്മേ​ള​നം ​പ്രൊ​ഫ​. കെ.​ജി. ന​ട​രാ​ജ​ൻ ന​ഗ​റി​ൽ (പെ​രു​മ​ണ്‍ യു.​പി.​സ്കൂ​ൾ ഓഡി​റ്റോ​റി​യം) ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ത്തി​ന് രൂ​പം ന​ൽ​കി​യ ആ​ർ​എ​സ്​പിയു​ടെ നി​യ​മ​സ​ഭ​യി​ലെ​യും പാ​ർ​ല​മെ​ന്‍റി​ലെ​യും സീ​റ്റു​ക​ൾ ഒ​ന്നൊ​ന്നാ​യി പി​ടി​ച്ചു​വാ​ങ്ങി​യ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കി​രാ​ത ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​ട​പൊ​രു​തി ജ​ന​പി​ന്തു​ണ ആ​ർ​ജി​ച്ച ആ​ർ.​എ​സ്പിയെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പാ​ർ​ട്ടി​യെ വീ​ണ്ട ും ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് മാ​ടി​വി​ളി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലു​ള്ള​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പറഞ്ഞു.

കെ. രാ​ജു​വി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ന​യം ശ്രീ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ര​ത്ന​കു​മാ​ർ, ശ്രീ​ധ​ര​ൻ പി​ള്ള, കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, മോ​ഹ​ൻ ഗോ​പി, പെ​രു​മ​ണ്‍ ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള, ജ്യോ​തി​കു​മാ​ർ, അ​ല​ക്സ് പി. ​ജേ​ക്ക​ബ്, കെ.​പി. സ​ന്തോ​ഷ് കു​മാ​ർ, അ​ബ്ദു​ൾ റ​ഷീ​ദു, ബി. ​ബൈ​ജു, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, വി. ​സു​ന്ദ​രേ​ശ​ൻ, പി. ​ബേ​ബി, ച​ന്ദ്ര​ഭാ​നു, ല​ളി​താം​ബി​ക, ഓ​മ​ന​ക്കു​ട്ട​ൻ പു​ല്ലു​വാ​ല എ​ന്നി​വ​ൻ

പ്രസംഗിച്ചു. സ​മ്മേ​ള​നം 17 അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യേ​യും സെ​ക്ര​ട്ട​റി​യാ​യി ശ്രീ​കു​മാ​റി​നേ​യും തി​ര​ഞ്ഞെ​ടു​ത്തു. ക്ഷേ​മ​നി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും ​ഓ​ണ​ത്തി​ന് 10,000 രൂ​പാ​വീ​തം സാ​ന്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts