പ്രതീഷ് പറഞ്ഞു വാട്ട്സ്ആപ് സുരക്ഷിതമല്ല; ലഭിച്ചത് ഫേസ്ബുക്ക് വക സമ്മാനം

വാ​​ട്സ്ആ​​പ്പി​​ന്‍റെ സു​​ര​​ക്ഷാവീ​​ഴ്ച ക​​ണ്ടെ​​ത്തി​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​ക്ക് ഫേ​​സ്ബു​​ക്കി​​ന്‍റെ ആ​​ദ​​ര​​വും കാ​​ഷ് അ​​വാ​​ർ​​ഡും. ക​​ട​​യി​​രു​​പ്പ് ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു​​കു​​ലം എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് നാ​​ലാം സെ​​മ​​സ്റ്റ​​ർ ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി പ്ര​​തീ​​ഷ് പി. ​​നാ​​രാ​​യ​​ണ​​നാ​​ണ് ഹാ​​ൾ ഓ​​ഫ് ഫെ​​യിം അം​​ഗീ​​കാ​​ര​​വും, പാ​​രി​​തോ​​ഷി​​ക​​മാ​​യി 500 ഡോ​​ള​​റും ല​​ഭി​​ച്ച​​ത്.

വാ​​ട്സ്ആപ് ചാ​​റ്റ് വ​​ഴി അ​​യ​​യ്ക്കു​​ന്ന കോ​​ണ്‍ടാ​​ക്ട് ഫ​​യ​​ലു​​ക​​ളു​​പ​​യോ​​ഗി​​ച്ച് മ​​റ്റൊ​​രു വ്യ​​ക്തി​​യു​​ടെ ഫോ​​ണി​​നെ പ്ര​​വ​​ർ​​ത്ത​​നര​​ഹി​​ത​​മാ​​ക്കാ​​ൻ സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​നാ​​യ ഒ​​രു കു​​റ്റ​​വാ​​ളി​​ക്ക് സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ഷ് ത​​ന്‍റെ ഗ​​വേ​​ഷ​​ണ​​ത്തി​​ലൂ​​ടെ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​വ​​രം ഫേ​​സ്ബു​​ക്ക് അ​​ധി​​കൃ​​ത​​രെ പ്ര​​തീ​​ഷ് അ​​റി​​യി​​ച്ചെ​​ങ്കി​​ലും, ര​​ണ്ടു മാ​​സ​​മെ​​ടു​​ത്താ​​ണ് ഫേ​​സ്ബു​​ക്ക് അ​​ധി​​കൃ​​ത​​ർ പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ച​​ത്. വാ​​ട്സ്ആപ്പി​​ലെ ഗ്രൂ​​പ്പു​​ക​​ൾ വ​​ഴി അ​​ശ്ലീ​​ല ചി​​ത്ര​​ങ്ങ​​ളും സ​​ന്ദേ​​ശ​​ങ്ങ​​ളും പ്ര​​ച​​രി​​പ്പി​​ച്ച​​തി​​നു കോ​​ഴി​​ക്കോ​​ട്ട് യു​​വാ​​ക്ക​​ൾ പി​​ടി​​യി​​ലാ​​യി​​രു​​ന്നു.

വാ​​ട്സ്ആപ് ഗ്രൂ​​പ്പു​​ക​​ളെ കൈ​​യ​​ട​​ക്കാ​​ൻ ഗ്രൂ​​പ്പ് അ​​ഡ്മി​​ന്മാരെ വ​​രു​​തി​​യി​​ലാ​​ക്കാ​​ൻ കു​​റ്റ​​വാ​​ളി​​ക​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യ​​ത് വാ​​ട്സ്ആപ്പി​​ലെ ഈ ​​സു​​ര​​ക്ഷാപ്പി​​ഴ​​വാ​​ണെ​​ന്നാ​​ണ് പ്ര​​തീ​​ഷ് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

വാ​​ട്സ്ആപ് അ​​ഡ്മി​​നു​​ക​​ൾ​​ക്ക് പ്ര​​ശ്ന​​ക്കാ​​രാ​​യ കോ​​ണ്‍ടാ​​ക്ടു​​ക​​ൾ അ​​യ​​ച്ച് അ​​വ​​രു​​ടെ ഫോ​​ണു​​ക​​ളെ ത​​ക​​രാ​​റി​​ലാ​​ക്കി നി​​ർ​​ത്തു​​ന്ന​​താ​​ണ് രീ​​തി. ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ണ​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യ വീ​​ഡി​​യോ ത​​യാ​​റാ​​ക്കി അ​​യ​​ച്ചെ​​ങ്കി​​ലും ത​​ക​​രാ​​ർ ക​​ണ്ടെ​​ത്താ​​ൻ ഫേ​​സ്ബു​​ക്കി​​ന് ക​​ഴി​​ഞ്ഞി​​ല്ല.

അ​​വ​​സാ​​നഘ​​ട്ട​​ത്തി​​ൽ ഫേ​​സ്ബു​​ക്ക് വി​​ദ​​ഗ്ധ​​രു​​മാ​​യി ചാ​​റ്റ് ചെ​​യ്ത് സ​​മാ​​ന​​മാ​​യ കോ​​ണ്‍ടാ​​ക്ടു​​ക​​ൾ അ​​യ​​ച്ചു ന​​ല്​​കി​​യ​​തോ​​ടെ ഫേ​​സ്ബു​​ക്ക് സു​​ര​​ക്ഷാ അം​​ഗ​​ത്തി​​ന്‍റെ ഫോ​​ണ്‍ നി​​ശ്ച​​ല​​മാ​​വു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തോ​​ടെ​​യാ​​ണ് സു​​ര​​ക്ഷാപ്ര​​ശ്നം ബോ​​ധ്യ​​പ്പെ​​ട്ട​​ത്. നേ​​ര​​ത്തെ ര​​ണ്ടു ത​​വ​​ണ ഗൂ​​ഗി​​ളി​​ന്‍റെ അം​​ഗീ​​കാ​​ര​​വും പ്ര​​തീ​​ഷി​​ന് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. എ​​റ​​ണാ​​കു​​ളം മ​​ര​​ട് പ്ര​​ജി​​ത് വി​​ഹാ​​റി​​ൽ എം. ​​പ്ര​​കാ​​ശി​​ന്‍റേ​​യും ജ്യോ​​തി​​യു​​ടേ​​യും മ​​ക​​നാ​​ണ് പ്ര​​തീ​​ഷ്.

Related posts