വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം! ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള തു​ക​പോ​ലും ല​ഭി​ക്കു​ന്നി​ല്ല; സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി സ്വ​കാ​ര്യ ബ​സു​ക​ള്‍

കൊ​ച്ചി: വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം സ​ഹി​ച്ച് മു​ന്നോ​ട്ട് പോ​കു​ക സാ​ധ്യ​മ​ല്ലെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ഏ​ക​പ​ക്ഷീ​യ​മാ​യി ബ​സ് നി​ര​ക്ക് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍​വീ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നും ബ​സു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്നു കൊ​ച്ചി​യി​ല്‍ ചേ​രു​ന്ന ബ​സു​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ഇ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. രാ​ജു പ​റ​ഞ്ഞു. നി​ല​വി​ല്‍ ഉ​ട​മ​ക​ള്‍ വ​ന്‍ ന​ഷ്ടം സ​ഹി​ച്ചാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള തു​ക​പോ​ലും ല​ഭി​ക്കു​ന്നി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ യാ​ത്രി​ക​ര്‍ പ​രി​മി​ത​മാ​ണെ​ന്ന് സ​ര്‍​ക്കാ​രി​ന് അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്.

മി​നി​മം തു​ക ഉ​ള്‍​പ്പെ​ടെ വ​ര്‍​ധി​പ്പി​ച്ച​ശേ​ഷം പൊ​ടു​ന്ന​നെ പ​ഴ​യ​പ​ടി​യാ​ക്കി​യ​ത് സ​ര്‍​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മാ​ണ്. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന ഒ​രു യൂ​ണി​യ​ന്‍റെ ഗൂ​ഡ​ന​ലോ​ച​ന​യും ഇ​തി​നു പി​ന്നി​ലു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു.

ബ​സ് ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച​പോ​ലും ന​ട​ത്താ​തെ​യാ​ണു ചാ​ര്‍​ജ് പി​ന്‍​വ​ലി​ച്ച​ത്. വ​ന്‍ പ്ര​തീ​ക്ഷ​യോ​ടെ നി​ര​ത്തി​ലി​റ​ക്കി​യ പ​ല ബ​സു​ക​ളും ഇ​തി​നോ​ട​കം സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ട​മ​ക​ള്‍ വ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ മു​ന്നോ​ട്ട് പോ​കു​ക സാ​ധ്യ​മ​ല്ലെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​ച്ചി പാ​ലാ​രി​വ​ട്ട​ത്താ​ണു ബ​സ് ഉ​ട​മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം.

Related posts

Leave a Comment