പു​നീ​തി​ന്‍റെ നാ​യി​ക​യാ​യി അ​നു​പ​മ

ആ​ദ്യ​ചി​ത്ര​മാ​യ പ്രേമ​ത്തി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ക​ന്ന​ഡ സി​നി​മ​യി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്നു. മ​ല​യാ​ള​ത്തി​ലാ​ണ് തു​ട​ക്ക​മി​ട്ട​തെ​ങ്കി​ലും തെ​ലു​ങ്കി​ലാ​ണ് അ​നു​പ​മ​യ്ക്ക് ചി​ത്ര​ങ്ങ​ളേ​റെ​യും. ഇ​ട​യ്ക്ക് ധ​നു​ഷി​നൊ​പ്പം ത​മി​ഴി​ലും അ​ഭി​ന​യി​ച്ചു.

ഇ​പ്പോ​ൾ ക​ന്ന​ഡ​യി​ൽ സൂ​പ്പ​ർ​താ​രം പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ നാ​യി​ക​യാ​യാ​ണ് അ​നു​പ​മ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. ന​ട​ന​സ​ർ​വ​ഭൗ​മ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. പ​വ​ൻ വാ​ഡ​യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ദ​സ​റ റി​ലീ​സ് ആ​യി തിയ​റ്റ​റു​ക​ളി​ലെ​ത്തും. ഓ​ഗ​സ്റ്റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും.

Related posts