2020 ജ​​​നു​​​വ​​​രി 31 വ​​​രെ കൃ​​​ത്യ​​​മാ​​​യി വാ​​​യ്പ തി​​​രി​​​ച്ചടച്ച​​വർക്ക് മാത്രം; സ​ഹ​ക​ര​ണബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു മോ​റ​ട്ടോ​റി​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നും വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് കൊ​​​റോ​​​ണ ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

2020 ജ​​​നു​​​വ​​​രി 31 വ​​​രെ കൃ​​​ത്യ​​​മാ​​​യി വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​വു ന​​​ട​​​ത്തിവ​​​ന്ന വാ​​​യ്പ​​​ക്കാ​​​ർ​​​ക്കാ​​​ണ് തി​​​രി​​​ച്ച​​​ട​​​വി​​​നു മോ​​​റ​​​ട്ടോ​​​റി​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി തി​​​രി​​​ച്ച​​​ട​​​വ് ന​​​ട​​​ത്താ​​​തി​​​രി​​​ക്കു​​​ന്ന വാ​​​യ്പ​​​ക്കാ​​​ർ​​​ക്ക് ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക​​​യി​​​ല്ല.

ഇ​​​തോ​​​ടൊ​​​പ്പം അ​​​ഞ്ച് സെ​​​ന്‍റി​​ൽ താ​​​ഴെ ഭൂ​​​മി​​​യി​​​ലു​​​ള്ള കി​​​ട​​​പ്പാ​​​ടം ജ​​​പ്തി ചെ​​​യ്യ​​​രു​​​തെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​ നി​​​ർ​​​ദേ​​​ശ​​​വും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെന്നു സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment