ക്വാ​റി, രാ​ഷ്‌​ട്രീ​യ മാ​ഫി​യ ഇടപെട്ടു; കൊ​ള​വ​ല്ലൂ​ർ എ​സ്ഐ ​ടി.​വി. ധ​ന​ഞ്ജ​യ​ദാ​സി​ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റം

പാ​നൂ​ർ: അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്ത കൊ​ള​വ​ല്ലൂ​ർ എ​സ്ഐ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സി​ന് സ്ഥ​ലം മാ​റ്റം. ചു​മ​ത​ല​യേ​റ്റ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ധ​ന​ഞ്ജ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വാ​റി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക്വാ​റി മാ​ഫി​യ​യാ​ണ് സ്ഥ​ലം മാ​റ്റ​ത്തി​ന് പി​ന്നി​ൽ.

കോ​ഴി​ക്കോ​ടേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. പ​ക​രം പ​ത്ത​നം​തി​ട്ട റാ​ന്നി സ്റ്റേ​ഷ​നി​ലെ എ​സ്ഐ ബി. ​രാ​ജ​ഗോ​പാ​ൽ കൊ​ള​വ​ല്ലൂ​ർ എ​സ്ഐ​യാ​യി ചു​മ​ത​ല​യേ​റ്റു. അ​ടൂ​ർ സ്വ​ദേ​ശി​യാ​ണ്. ക​ണ്ണ​പു​ര​ത്ത് നി​ന്നാ​ണ് എ​സ്ഐ ധ​ന​ജ്ഞ​യ​ദാ​സ് കൊ​ള​വ​ല്ലൂ​രി​ലേ​ക്ക് വ​ന്ന​ത്.
കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​സ്ഐ ധ​ന​ജ്ഞ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ആ​ക​ർ​ഷ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​റി​യ കാ​ല​യ​ള​വി​നി​ടെ സം​ഘ​ടി​പ്പി​ച്ചു.

രാ​ഷ്ട്രീ​യ ക്രി​മി​ന​ലി​സ​ത്തി​ൽ നി​ന്നും പു​തു​ത​ല​മു​റ​യെ മാ​റ്റി നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി 100 പേ​ർ​ക്ക് സൗ​ജ​ന്യ വോ​ളി​ബോ​ൾ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കൂ​ടാ​തെ രാ​ഷ്ട്രീ​യ കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് ഇ​ന്ന​ലെ സ്നേ​ഹ യാ​ത്ര ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​തി​നി​ട​യി​ലാ​ണ് സ്ഥ​ലം മാ​റ്റി കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് വ​ന്ന​ത്.

 

Related posts