റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കം; മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി​യാ​യി​രു​ന്ന രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ഖ​ത്ത​റി​ൽ ക​ഴി​യു​ന്ന സ​ത്താ​റി​ന്‍റെ യാ​ത്ര വി​ല​ക്ക് നീ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ചേ​ക്ക് കേ​സു​ള്ള​തി​നാ​ലാ​ണ് സ​ത്താ​റി​ന് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ൽ വ്യ​വ​സാ​യി​യാ​യി​രു​ന്ന സ​ത്താ​റി​ന്‍റെ കു​ടും​ബ ജീ​വി​തം ത​ക​ർ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ലി​ഭാ​യി ചോ​ദ്യം ചെ​യ്യ​ൽ​വേ​ള​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

മു​ൻ​പ് ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യ​വേ രാ​ജേ​ഷ് സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. രാ​ജേ​ഷു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ സ​ത്താ​റി​ന്‍റെ ഭാ​ര്യ സ​ത്താ​റി​ൽ​നി​ന്ന് അ​ക​ന്നു. ബി​സി​ന​സ് ത​ക​രു​ക​യും സ​ത്താ​ർ ക​ട​ക്കെ​ണി​യി​ലാ​കു​ക​യും ചെ​യ്തു. പി​ന്നാ​ലെ വി​വാ​ഹ മോ​ച​നം തേ​ടു​ക​യും ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യേ​ഴാം തീ​യ​തി പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് റേ​ഡി​യോ ജോ​ക്കി​യും നാ​ട​ൻ​പാ​ട്ട് ഗാ​യ​ക​നു​മാ​യ മ​ട​വൂ​ർ സ്വ​ദേ​ശി രാ​ജേ​ഷി​നെ റി​ക്കാ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ൽ അ​ക്ര​മി സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts