സീനിയർ വിദ്യാർഥികളുടെ റാ​ഗിം​ഗിനെ തുടർന്ന്  വി​​ദ്യാ​​ർ​ഥി ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ച്ചു; സംഭവത്തിൽ ര​ണ്ടു വിദ്യാർഥികളെ സ​സ്പെന്‍റു ചെയ്തു;  സംഭവം ആ​ല​പ്പു​ഴ മെ​ഡി​ക്കൽ കോളജിൽ

അ​​മ്പല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ വ​​ണ്ടാ​നം ​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ റാ​​ഗിം​​ഗി​​നി​​ര​​യാ​​യ വി​​ദ്യാ​​ർ​ഥി ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ച്ച കേ​​സി​​ൽ ര​​ണ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ധി​​കൃ​​ത​​ർ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ക​​ഴി​​ഞ്ഞ ദി​​വ​​സം വ​​ണ്ടാ​നം ​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി സീ​​നി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ റാ​​ഗിം​​ഗി​​നി​​ര​​യാ​യെ​ന്നും പി​ന്നീ​ട് കൈ​​ത്ത​​ണ്ട മു​​റി​​ച്ച് ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ച്ചെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഉ​​ട​​ൻ​ത​​ന്നെ വി​​ദ്യാ​​ർ​​ഥി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​തി​​നാ​​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി.

ഇ​തേ​ത്തു​ട​ർ​ന്ന് എ​​ച്ച്ഒ​​ഡി​​മാ​​രു​​ടെ യോ​​ഗം ചേ​​ർ​​ന്നു ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി മ​​ൻ​​സൂ​​ർ, മൂ​​ന്നാം​ വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി അ​​ക്ഷ​​യ് സി. ​​അ​​ശോ​​ക് എ​​ന്നി​​വ​​രെ കോ​​ള​​ജി​​ൽ​നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ഇ​​വ​​ർ​​ക്കെ​​തി​​രെ പു​​ന്ന​​പ്ര പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യും ചെ​​യ്തു. റാ​​ഗിം​​ഗി​​നി​​ര​​യാ​​യ ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി സു​​ഖം ​പ്രാ​​പി​​ച്ചു വ​​രു​​ന്ന​​താ​​യും കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ പ​റ​ഞ്ഞു.

Related posts