ക​രു​നാ​ഗ​പ്പ​ള്ളിയി​ൽ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്രൂ​ര മ​ർ​ദ്ദ​നം; പ്ലസ് വൺവിദ്യാർഥി അതുലിന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്


ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്രൂ​ര മ​ർ​ദ്ദ​ന​മേ​റ്റ​താ​യി പ​രാ​തി. സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ അ​തു​ൽ (16) പ്ര​ണ​വ് ( 16) എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.​

ഈ സ്കൂ​ളി​ലെ പ്ല​സ് ടൂ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ചി​ല​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 ഓ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ മ​ർ​ദ്ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ അ​തു​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൻ എ​ത്തി​യ​പ്പേ​ൾ ത​ന്നെ കു​ഴ​ഞ്ഞു വീ​ണു. തു​ട​ർ​ന്ന് താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ ത​ല​യ്ക്ക് ക്ഷ​തം ഏ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സ്കൂളി​ൽ തൊ​പ്പി ധ​രി​ച്ചെ​ത്തി​യ അ​തു​ലി​നോ​ടും, പ്ര​ണ​വി​നോ​ടും തൊ​പ്പി ഊ​രി​മാ​റ്റു​വാ​ൻ സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ഴ ആ​യ​തി​നാ​ൽ തൊ​പ്പി ഊ​രി​മാ​റ്റാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല .തു​ട​ർ​ന്ന് പ​ല പ്രാ​വ​ശ്യം ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മ​ണ​ത്തി​നു മു​തി​രു​ക​യും ചെ​യ്ത​താ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു.

Related posts