അവളെന്തൊരു സ്ത്രീയാണ്, ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം അവര്‍ മൊബൈല്‍ ഫോണിലായിരുന്നു, മകന്റെ ജീവന്‍ തിരിച്ചുകിട്ടുമോ എന്നതിനേക്കാള്‍ സ്വന്തം സുരക്ഷയിലായിരുന്നു അവള്‍ക്ക് ഭീതി, ആശുപത്രി ജീവനക്കാര്‍ക്ക് യുവതിയെപ്പറ്റി പറയാനുള്ളത്

അവള്‍ എന്തൊരു സ്ത്രീയാണ് സാറേ. ഇതുപോലൊരു അമ്മയെ ഞാന്‍ കണ്ടിട്ടില്ല. സ്വന്തം മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയതെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ജീവനക്കാരി പറയുന്നു. ആദ്യം ആശുപത്രിയിലെത്തിയ സമയത്ത് പത്രത്തിലും ചാനലിലും വലിയ വാര്‍ത്തയായതോടെ അവള്‍ (ഏഴുവയസുകാരന്റെ അമ്മ) പുറത്തിറങ്ങിയിരുന്നില്ല.

നല്ല സൗകര്യമുള്ള ഒരു റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുറമേ ചെറിയൊരു ദു:ഖഭാവം കാണിച്ചിരുന്നെങ്കിലും മകന്റെ അവസ്ഥയില്‍ അവര്‍ക്ക് വലിയ വേവലാതി ഉണ്ടായതായി തോന്നിയിരുന്നില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. തന്നെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും വന്നിരുന്ന വാര്‍ത്തകള്‍ അവര്‍ അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. പലപ്പോഴും മൊബൈലില്‍ സമയം കളയുകയായിരുന്നു അവര്‍. തന്റെ ബിടെക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതില്‍ അവര്‍ അസ്വസ്ഥയായിരുന്നു.

13 വയസുവരെ ബന്ധുവീടുകളില്‍, ഒറ്റപ്പെട്ട ബാല്യം

സമ്പന്ന കുടുംബത്തില്‍ തന്നെയാണ് യുവതി പിറന്നത്. പിതാവ് പ്രശസ്തനായ സിനിമ സംവിധായകന്‍. അമ്മ ടീച്ചര്‍. എന്നാല്‍ മകളുടെ കാര്യം ഇരുവരും മറന്നപ്പോള്‍ യുവതിയുടെ ബാല്യം അത്ര സുഖകരമായിരുന്നില്ല. പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാംസ്ഥാനക്കാരിയായ ആ പഴയ അഞ്ജനയെ ടീച്ചര്‍മാര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് യുവതിയുടെ പിതാവ്. സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം.

ഭര്‍ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന്‍ കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സുഹൃത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള്‍ യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും ഇതേ സംഭവം തന്നെ. ചെറുപ്പത്തില്‍ സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട് ഈ യുവതി. ബിജുവിനെ വിവാഹം കഴിച്ചശേഷം അഭിനയത്തില്‍ കാര്യമായ ശ്രദ്ധ കാണിച്ചിട്ടില്ല.

ഏഴുവയസുകാരനെ കൊലപ്പെടുത്തിയ അരുണ്‍ ആനന്ദ് എല്ലാം കരുതിക്കൂട്ടി തയാറാക്കിയ തിരക്കഥയാണ് കുമാരമംഗലത്തെ രണ്ടുനില വീട്ടില്‍ പൂര്‍ത്തിയായതെന്ന സംശയം ബലപ്പെടുന്നുണ്ട്. അരുണ്‍ യുവതിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാക്ഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്- ബിജുവിന്റെ എല്ലാം ഒന്നൊന്നായി സ്വന്തമാക്കിയതുപോലെ നിങ്ങളുടെ (യുവതിയുടെ അമ്മയുടെ) സ്വത്തും സ്വന്തമാക്കുമെന്ന്.

കഴിഞ്ഞ മേയ് 23നാണ് യുവതിയുടെ ഭര്‍ത്താവായിരുന്ന ബിജു മരിക്കുന്നത്. ഉടുമ്പന്നൂരിലെ വീട്ടില്‍ വച്ച് രാവിലെ 10.30ഓടെ ഛര്‍ദിച്ച് കുഴഞ്ഞുവീണ ബിജുവിനെ യുവതിയാണ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അയല്‍ക്കാരനായ വ്യക്തിയാണ് അന്ന് ഒപ്പം പോയിരുന്നത്. പോകുംവഴി യുവതിയുടെ മടിയില്‍ കിടന്നാണ് ബിജു മരിച്ചത്. ബിജു മരിച്ച് ആറാംദിനം അരുണ്‍ ആനന്ദ് ഫേസ്ബുക്കില്‍ ബിജുവിന്റെ ചിത്രം പോസ്റ്റ് ചെയ്തു. എന്നിട്ട് അടിയില്‍ കമന്റും നല്കി.- ‘ഞാനൊരു മണ്ടനാണ് നിങ്ങള്‍ എനിക്ക് മനസിലാക്കി തന്നു. മറക്കില്ലൊരിക്കലും’ മരിച്ചുപോയ ഒരാളോടുള്ള സ്നേഹമോ സഹതാപമോ അല്ല മറിച്ച് അയാളോടുള്ള അടങ്ങാത്ത പക പ്രകടിപ്പിച്ച രീതിയാണ് ഈ പോസ്റ്റെന്ന് ഒറ്റവായനയില്‍ മനസിലാക്കാം.

ബന്ധുക്കളായിരുന്ന ബിജുവും അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇരുവരും പിണങ്ങി. പണത്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ പിണങ്ങിയതെന്നാണ് പറയുന്നത്. എന്നാല്‍ അതല്ല മറ്റെന്തോ കാരണമായിരുന്നു ഇതിനു പിന്നിലെന്ന സൂചനകളാണ് ബന്ധുക്കള്‍ നല്കിയിരുന്നത്. പിന്നീട് അരുണിനെ ബിജു വീട്ടില്‍ പോലും കയറ്റിയിരുന്നില്ല. ഭര്‍ത്താവ് അത്രമാത്രം അകലത്തില്‍ നിര്‍ത്തിയിരുന്ന ആ വ്യക്തിയോടൊപ്പം ജീവിക്കണമെന്നാണ് ബിജു മരിച്ച് മൂന്നാംദിനം യുവതി ബന്ധുക്കളോട് ആവശ്യപ്പെട്ടത്. യുവതിയുടെ ഈ നീക്കങ്ങളാണ് പോലീസില്‍ പരാതി നല്കാന്‍ പിതാവിനെ പ്രേരിപ്പിച്ചത്.

യുവതിയുടെ ഭര്‍ത്താവ് ബിജു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു പരാതിപ്പെട്ടെങ്കിലും പോലീസ് അന്വേഷണം നടത്താതെ ഉഴപ്പുകയാണ്. യുവതിയുടെ അമ്മയുടെ രാഷ്ട്രീയ ബന്ധങ്ങളാണ് ഇതിനു കാരണം. ഭരണകക്ഷിയുടെ നേതാവാണ് ഇവര്‍. അതുകൊണ്ട് തന്നെ അരുണിനെ മാത്രം പ്രതിയാക്കി കേസ് യുവതിയിലേക്ക് എത്താതെ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

Related posts