നി​ർ​മ​ലാ ജി ​സം​ര​ക്ഷി​ച്ചോ​ണേ.. ഞാ​നോ​ടി..! റ​ഫാ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ളി​യാ​ക്കി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ‌ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​ൽ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റ​ഫാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ​ന​ട​ന്ന ച​ർ​ച്ച​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചാ​ണ് രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു സ്ത്രീ​യോ​ട് ത​ന്നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ടി​ട്ട്‌, 56 ഇ​ഞ്ച് നെ​ഞ്ച് അ​ള​വു​ള്ള കാ​വ​ൽ​ക്കാ​ര​ൻ ലോ​ക്സ​ഭ​യി​ൽ​നി​ന്നും ഓ​ടി ഒ​ളി​ച്ചെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. ത​നി​ക്ക് പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ സീ​താ​രാ​മ​ൻ​ജി ത​ന്നെ ഒ​ന്നു സം​ര​ക്ഷി​ച്ചോ​ള​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ട് ലോ​ക്സ​ഭ​യി​ൽ​നി​ന്നും 56 ഇ​ഞ്ച് നെ​ഞ്ച് അ​ള​വു​ള്ള കാ​വ​ൽ​ക്കാ​ര​ൻ ഓ​ടി മ​റ​ഞ്ഞു. നി​ങ്ങ​ളെ​ല്ലാം ആ 2.5 ​മ​ണി​ക്കൂ​ർ ക​ണ്ട​ത​ല്ലെ. ആ ​സ്ത്രീ അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു- രാ​ഹു​ൽ പ​റ​ഞ്ഞു.

റ​ഫാ​ൽ ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ 2.5 മ​ണി​ക്കൂ​ർ പ്ര​സം​ഗ​ത്തെ സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. ജ​യ്പൂ​രി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ ഈ ​പ​രി​ഹാ​സ​ത്തി​നെ​തി​രെ കേ​ന്ദ്ര വ​നി​ത ക​മ്മീ​ഷ​ൻ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് വ​നി​ത ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ വ​നി​ത​ക​ളെ​യും രാ​ഹു​ൽ ഇ​തി​ലൂ​ടെ ആ​ക്ഷേ​പി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ക്കാ​ര്യ​ത്തി​ലെ പ്ര​തി​ക​ര​ണം.

Related posts