തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള അയോഗ്യതാ നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനം. കുറ്റാരോപിതനായ എംഎല്‍എയെ അയോഗ്യനാക്കിയ കീഴ്വഴക്കം സഭയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫ് നിലപാട്.
രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് യുഡിഎഫ് നിലപാട്. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ അതു നിരവധി പേരെ ബാധിക്കും.
കൂടാതെ ഭരണപക്ഷത്തെ പലരും കുറ്റാരോപിതരാണെന്നുമാണ് യുഡിഎഫിന്റെ അഭിപ്രായം. അയോഗ്യതാ വിഷയം നിയമസഭ എത്തിക്സ് കമ്മിറ്റി പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് ഘടകകക്ഷികളും യോജിക്കുകയായിരുന്നു. ഭരണപക്ഷത്തെ ഡി.കെ. മുരളിയാണ് രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്കു വിടുകയായിരുന്നു.
