പേ​ട്ട​യ്ക്ക് ആ​റ് ക​ട്ട്

ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്ര​മാ​ണ് പേ​ട്ട. കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സെ​ൻ​സ​ർ ബോ​ർ​ഡ് ക​ട​ന്പ ക​ട​ന്നു. യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടു​കൂ​ടെ​യാ​ണ് പേ​ട്ട റി​ലീ​സി​നെ​ത്തു​ന്ന​ത്.

പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ചി​ത്ര​ത്തി​ലെ ആ​റ് രം​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്യാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല സം​ഭാ​ഷ​ണ​ങ്ങ​ൾ മ്യൂ​ട്ടി​ൽ ഇ​ടാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് 2 മ​ണി​ക്കൂ​ർ 52 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള പേ​ട്ട റി​ലീ​സി​നെ​ത്തും.

ത​മി​ഴി​ന് പു​റ​മെ തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും പേ​ട്ട​യു​ടെ ഡ​ബ്ബി​ങ് വേ​ർ​ഷ​ൻ എ​ത്തു​ന്നു​ണ്ട്. ര​ജ​നി​കാ​ന്തി​ന്‍റെ നാ​യി​ക​മാ​രാ​യി പേ​ട്ട​യി​ലെ​ത്തു​ന്ന​ത് തൃ​ഷ​യും സി​മ്രാ​നു​മാ​ണ്. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ.

Related posts