രാ​ജ​സ്ഥാ​ൻ ഡ്ര​സ്സിം​ഗ് റൂ​മി​ലെ ‘പു​ക’ വി​വാ​ദം: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നാ​യ​ക​ൻ റി​യാ​ൻ പ​രാ​ഗ് വെ​ട്ടി​ൽ; വി​ല​ക്ക് വ​രു​മോ? ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങി ബി​സി​സിഐ

മും​ബൈ: ഐ​പി​എ​ൽ 2026 സീ​സ​ണി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഡ്ര​സിം​ഗ് റൂ​മി​ലി​രു​ന്ന് വേ​പ്പിം​ഗ് (ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ്) ന​ട​ത്തി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ റി​യാ​ൻ പ​രാ​ഗ് വി​വാ​ദ​ത്തി​ൽ. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 223 റ​ൺ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ, 16-ാം ഓ​വ​റി​ലാ​ണ് ടീം ​അം​ഗ​ങ്ങ​ളാ​യ യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, കു​ൽ​ദീ​പ് സെ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​രു​ന്നു​കൊ​ണ്ട് പ​രാ​ഗ് വേ​പ്പിം​ഗ് ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ബി​സി​സി​ഐ​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ പ്ര​കാ​രം സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലോ ഡ്ര​സിം​ഗ് റൂ​മി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളോ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, 2019-ലെ ‘​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ്സ് ആ​ക്ട്’ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​വും കൈ​വ​ശം വെ​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​ഗി​നെ​തി​രെ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ​ക്കും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്.

സ​ഞ്ജു സാം​സ​ൺ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക് മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​സീ​സ​ണി​ൽ പ​രാ​ഗ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ ബാ​റ്റിം​ഗി​ൽ ഫോം ​ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന താ​രം, ഈ ​മ​ത്സ​ര​ത്തി​ന് മു​ൻ​പ് ഏ​ഴ് ഇ​ന്നിം​ഗ്‌​സു​ക​ളി​ൽ നി​ന്നാ​യി വെ​റും 81 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടി​യി​രു​ന്ന​ത്. ഈ ​മോ​ശം ഫോ​മി​നി​ട​യി​ൽ പു​റ​ത്തു​വ​ന്ന പു​തി​യ വി​വാ​ദം താ​ര​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്.

നേ​ര​ത്തെ, ഡ​ഗ് ഔ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീം ​മാ​നേ​ജ​ർ റോ​മി ഭീ​ന്ദ​റി​ന് ബി​സി​സി​ഐ ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ത​ന്നെ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​ത് ബി​സി​സി​ഐ​യു​ടെ ആ​ന്‍റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി യൂ​ണി​റ്റ് ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും പ​ഞ്ചാ​ബ് കിം​ഗ്സി​നെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രാ​ഗി​നോ​ട് ബി​സി​സി​ഐ വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും.

Related posts

Leave a Comment