രാ​ജേ​ഷ് നാ​യ​ർ ആള് കൊള്ളാലോ!! ഉ​ട​മ​യു​ടെ എ​ടി​എം കാ​ർ​ഡി​ൽനി​ന്ന് വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ തട്ടിയത് ലക്ഷങ്ങള്‍; തന്ത്രം ഇങ്ങനെ…

മാ​ന്നാ​ർ: ഉ​ട​മ​യു​ടെ എ​ടി​എം കാ​ർ​ഡി​ൽനി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

പ​ന്ത​ളം തു​മ്പ​മ​ൺ മു​ട്ടം​മു​റി​യി​ൽ പോ​യി​കോ​ണ​ത്ത് കൃ​ഷ്ണ ഭ​വ​ൻ വീ​ട്ടി​ൽ സീ​താ​രാ​മ​ൻ നാ​യ​രു​ടെ മ​ക​ൻ രാ​ജേ​ഷ് നാ​യ​രാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ന്നി​ത്ത​ല ഒ​രി​പ്രം കൈ​മാ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ത​മ്പി​യു​ടെ എ​സ്ബി​ഐ ചെ​ന്നി​ത്ത​ല ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ര​ണ്ടു​ല​ക്ഷ​ത്തി എ​ൺ​പ​ത്തി അ​യ്യാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

വി​ദേ​ശ​ത്ത് ജോ​ലി​യി​ലാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ ത​മ്പി പ​ക്ഷാ​ഘാ​തം വ​ന്ന ശേ​ഷം നാ​ട്ടി​ൽ ത​നി​യെ താ​മ​സി​ക്കു​ക​യാ​ണ്.

സ​ഹാ​യ​ത്തി​നാ​യി ഹോം ​ന​ഴ്സിം​ഗ് ഏ​ജ​ൻ​സി വ​ഴി​യാ​ണ് രാ​ജേ​ഷ് നാ​യ​ർ എ​ത്തു​ന്ന​ത്. ബാ​ങ്കി​ട​പാ​ടു​ക​ളും രാ​ജേ​ഷ് നാ​യ​രാ​ണ് ചെ​യ്തി​രു​ന്ന​ത്.

ഈ ​അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് എ​ടി​എം പി​ൻ മ​ന​സി​ലാ​ക്കി അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്. ജൂ​ൺ മൂ​ന്നു മു​ത​ൽ പ​തി​നേ​ഴു വ​രെ പ​ല ത​വ​ണ​യാ​യി​ട്ടാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം എ​ടു​ത്ത​ത്.

പ​ണം ന​ഷ്ട​പെ​ട്ട​ത് അ​റി​ഞ്ഞ​യു​ട​ൻ വീ​ട്ടു​ട​മ മാ​ന്നാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​സ്എ​ച്ച് ഒ ​ജി. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ​മാ​രാ​യ അ​ഭി​രാം, അ​നി​ൽ​കു​മാ​ർ, ഗ്രേ​ഡ് എ​സ് ഐ ​ബ​ഷി​റു​ദീ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​ഗ​ദീ​ഷ്, സൂ​ര​ജ് വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ്വ​ർ​ണ​രേ​ഖ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment