സിരിയലിലെ വില്ലത്തിക്ക് കഷ്ടകാലം; പണി പാലുംവെള്ളത്തിലോ? റംസിയയുടെ ആത്മഹത്യയിൽ സീരിയൽ താരത്തെ വീണ്ടും ചോദ്യം ചെയ്തേക്കും


കൊ​ല്ലം: യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യു​ടെ മാ​താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്തേ​ക്കും. ബ​ന്ധു​വായ സീ​രി​യ​ൽ ന​ടി ഉ​ൾ​പ്പ​ടെ​യു​ള​ള പ​ല​രേ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. പ്ര​തി കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് കി​ട്ട​ന്‍റ​റ​ഴി​ക​ത്തു​വീ​ട്ടി​ൽ ഹാ​രീ​സ് മു​ഹ​മ്മ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ 14ന് ​ന​ൽ​കു​മെ​ന്ന് കൊ​ട്ടി​യം സി​ഐ പ​റ​ഞ്ഞു.

കൊ​ട്ടി​യ​ത്ത് വാ​ട​ക​യ്ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന റം​സി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും വി​വാ​ഹ നി​ശ്ച​യം 2019 ജൂ​ലൈ​യി​ലാ​ണ് ന​ട​ന്ന​ത്.

ഇ​തി​നു​ശേ​ഷം പ​ല ​പ്രാ​വ​ശ്യം ഹാ​രീ​സ് യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​പോ​കു​ക പ​തി​വാ​യി​രു​ന്നു. യു​വാ​വ് വീ​ട്ടു​കാ​രി​ൽ​നി​ന്ന് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നി​ട​യി​ൽ യു​വാ​വ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് അ​സ്വ​സ്ഥ​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​യാ​ണ് കേ​സ്.

യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന​തി​ന് മു​ന്പ് ഹാ​രീ​സി​നേ​യും മാ​താ​വി​നെ​യും വി​ളി​ച്ച് ത​ന്നെ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന് അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ഫോ​ൺ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment