സ​​ഞ്ജു പൊരുതി, പക്ഷേ…


സൂ​​റ​​റ്റ്: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം വീ​​ണ്ടും ത​​വ​​കു​​നി​​ച്ചു. ഗു​​ജ​​റാ​​ത്തി​​നെ​​തി​​രേ 268 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ കേ​​ര​​ളം 177നു ​​പു​​റ​​ത്ത്. അ​​തോ​​ടെ ഗു​​ജ​​റാ​​ത്ത് 90 റ​​ണ്‍​സ് ജ​​യം നേ​​ടി. 82 പ​​ന്തി​​ൽ 78 റ​​ണ്‍​സ് നേ​​ടി​​യ സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ മാ​​ത്ര​​മാ​​ണ് കേ​​ര​​ള​​ത്തി​​നാ​​യി ചെ​​റു​​ത്തു​​നി​​ന്ന​​ത്. കേ​​ര​​ള നി​​ര​​യി​​ൽ അ​​ഞ്ചു പേ​​ർ ര​​ണ്ട​​ക്കം കാ​​ണാ​​തെ പു​​റ​​ത്താ​​യി.

സ്കോ​​ർ: ഗു​​ജ​​റാ​​ത്ത് 127, 210, കേ​​ര​​ളം 70, 177.
വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 26 റ​​ണ്‍​സെ​​ന്ന നി​​ല​​യി​​ൽ മൂ​​ന്നാം ദി​​നം ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച കേ​​ര​​ള​​ത്തി​​ന് സ്കോ​​ർ 36ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ വി​​ഷ്ണു വി​​നോ​​ദി​​നെ (23) ന​​ഷ്ട​​മാ​​യി. പി​​ന്നാ​​ലെ ജ​​ല​​ജ് സ​​ക്സേ​​ന (29), മോ​​നി​​ഷ് (ഏ​​ഴ്), റോ​​ബി​​ൻ ഉ​​ത്ത​​പ്പ (ഏ​​ഴ്), സ​​ച്ചി​​ൻ ബേ​​ബി (11) എ​​ന്നി​​വ​​രും കൂ​​ടാ​​രം ക​​യ​​റി.

ഗു​​ജ​​റാ​​ത്തി​​നാ​​യി അ​​ക്സ​​ർ പ​​ട്ടേ​​ൽ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. മൂ​​ന്നു വി​​ക്ക​​റ്റു​​മാ​​യി ഗ​​ജ​​യും ര​​ണ്ട് വി​​ക്ക​​റ്റോ​​ടെ ക​​ലേ​​രി​​യ​​യും കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ എ​​റി​​ഞ്ഞു​​ട​​ച്ചു. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഗു​​ജ​​റാ​​ത്തി​​നാ​​യി 50 റ​​ണ്‍​സ് നേ​​ടു​​ക​​യും ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ക​​യും ചെ​​യ്ത ചി​​ന്ത​​ൻ ഗ​​ജ​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

Related posts