ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ മ​ക​ളെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​മ്മ​യ്ക്കെ​തി​രെ കേ​സ് ! ര​മ്യ​യും മു​ൻ​പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​ണ്; പറവൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പ​റ​വൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ പ​തി​നൊ​ന്നു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചെ​റി​യ​പ​ല്ലം​തു​രു​ത്ത് കു​റ്റി​ച്ചി​റ​പ്പാ​ലം ശൗ​രി​ങ്ക​ൽ വീ​ട്ടി​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ ര​മ്യ​ക്കെ​തി​രെ പ​റ​വൂ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു.

ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ര​മ്യ​യെ ബി​നു വി​വാ​ഹം ക​ഴി​ച്ച​ത്. ര​മ്യ​യും മു​ൻ​പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​ണ്.

ബി​നു​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ ര​ണ്ട് പെ​ൺ​മ​ക്ക​ളും ഇ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സം. ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്.

കു​ട്ടി​യു​ടെ ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ ക​ണ്ട സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കു​ട്ടി​ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ശ പ്ര​വ​ർ​ത്ത​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് ര​മ്യ. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ പി​താ​വി​ൽ നി​ന്നും മൂ​ത്ത സ​ഹോ​ദ​രി​യി​ൽ​നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ ചി​ല വൈ​രു​ദ്ധ്യ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

ഇ​തു​കൂ​ടി​വ​ന്ന ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment