വീണ്ടും ആവർത്തിക്കില്ലെന്ന് എന്താ ഉറപ്പ്; പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ വീണ്ടും സ്കൂളിലേക്ക്; ഗേറ്റ് പൂട്ടി പുറത്താക്കി പിടിഎ; മുരുകനെ പായിച്ച് നാ​ട്ടു​കരും

നെ​ടു​ങ്ക​ണ്ടം: പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ സ്കൂ​ളി​ൽ ക​യ​റ്റാ​തെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ആ​ട്ടിയോടി​ച്ചു. ജ​യി​ൽ​വാ​സ​ത്തി​നും സ​സ്പെ​ൻ​ഷ​നും ​ശേ​ഷം പു​തി​യ സ്കൂ​ളി​ലേ​ക്കു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച് എ​ത്തി​യ​താ​യി​രു​ന്നു അ​ധ്യാ​പ​ക​ൻ.

പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് ത​മി​ഴ് – മ​ല​യാ​ളം മീ​ഡി​യം സ്കൂ​ളി​ലാ​ണു സം​ഭ​വം. വ​ട്ട​വ​ട സ്വ​ദേ​ശി മു​രു​ക​നെ​യാ​ണ് നാ​ട്ടു​കാ​ർ സ്കൂ​ളി​ൽ ജോ​യി​ൻ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ച്ച​ത്. എ​ട്ടു​മാ​സം​മു​ന്പ് ഇ​യാ​ൾ ജോ​ലി​ചെ​യ്തി​രു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​കു​ക​യും റി​മാ​ൻ​ഡു ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി​ക്കു​ശേ​ഷം ഇ​യാ​ളെ പ​ല സ്കൂ​ളു​ക​ളി​ലേ​ക്കും അ​യ​ച്ചി​രു​ന്നു.

ഒ​രി​ട​ത്തും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നാ​ട്ടു​കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഒ​ടു​വി​ലാ​ണ് പാ​ന്പാ​ടും​പാ​റ സ്കൂ​ളി​ലേ​ക്ക് നി​യ​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഇ​യാ​ൾ ജോ​ലി​ക്കെ​ത്തു​മെ​ന്ന് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ സ്കൂ​ളി​ൽ കാ​വ​ലേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 9.30-ഓ​ടെ സ്കൂ​ളി​ലെ​ത്തി​യ മു​രു​ക​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​നോ​ട് ഹാ​ജ​ർ ബു​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ ത​ട​യു​ക​യാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ അ​യൂ​ബ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ജി. ​മു​ര​ളീ​ധ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ട​ക്കേ​ടം, ച​ന്ദ്ര​ൻ പ​ന​യ്ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ചേ​ർ​ന്ന് മു​രു​ക​നെ തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ളി​ന്‍റെ ഗെ​യ്റ്റ് താ​ഴി​ട്ട് പൂ​ട്ടു​ക​യും ചെ​യ്തു.

മു​രു​ക​നെ വീ​ണ്ടും ഇ​വി​ടേ​ക്ക് നി​യ​മി​ച്ചാ​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളേ​യും ടി​സി വാ​ങ്ങി മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​റി​യി​ച്ച് ഡി​ഇ​ഒ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ ക​ത്തു​ന​ൽ​കി.

Related posts