ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ മനസില്‍ ഉദിച്ച ആശയം! ര​തീ​ഷി​ന്‍റെ “സ്റ്റൈലൻ സ്റ്റീൽ’ സൈക്കിൾ

വെ​ള്ളി​ക്കു​ള​ങ്ങ​ര: സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ കൊ​ണ്ട് നി​ർ​മി​ച്ച സൈ​ക്കി​ൾ കൗ​തു​മാ​കു​ന്നു. വെ​ള്ളി​ക്കു​ള​ങ്ങ​ര മോ​നൊ​ടി മേ​ലൂ​ക്കാ​ര​ൻ ര​തീ​ഷാ​ണ് (33) സ്റ്റീ​ൽ കൊ​ണ്ട് സൈ​ക്കി​ൾ ഉ​ണ്ടാ​ക്കി ത​ന്‍റെ ക​ര​വി​രു​ത് പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ ര​തീ​ഷി​ന്‍റെ മ​ന​സി​ൽ ഉ​ദി​ച്ച ആ​ശ​യ​മാ​ണ് സ്റ്റീ​ൽ കൊ​ണ്ടു​ള്ള സൈ​ക്കി​ൾ.

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്റ്റീ​ൽ റോ​ഡു​ക​ളും പ​ഴ​യ സൈ​ക്കി​ളി​ന്‍റെ പാ​ർ​ട്സു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ര​തീ​ഷ് ഗി​യ​ർ സം​വി​ധാ​ന​മു​ള്ള സൈ​ക്കി​ൾ നി​ർ​മി​ച്ച​ത്.

ഏ​റെ​ക്കാ​ലം നി​റം മ​ങ്ങാ​തെ തു​രു​ന്പെ​ടു​ക്കാ​തെ ഈ ​സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു.

Related posts

Leave a Comment