അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​വ​ര്‍  മാറ്റിയെടുക്കണം; അല്ലാത്തവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസർ

ക​രു​നാ​ഗ​പ്പ​ള്ളി: അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ 25 ന​കം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലെ​ത്തി കാ​ര്‍​ഡ് മാ​റ്റി മ​റ്റു നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​ത്തെ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​ച്ചു.

മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ള്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ ബാ​ങ്ക്, സ​ഹ​ക​ര​ണ ബാ​ങ്ക്, പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍ പെ​ന്‍​ഷ​ണേ​ഴ്‌​സ്, 1000 ച​തു​ര​ശ്ര​അ​ടി​യ്ക്കു​മേ​ല്‍ വി​സ്തീ​ര്‍​ണ​മു​ള്ള വീ​ടു​ള്ള​വ​ര്‍, നാ​ല് ച​ക്ര വാ​ഹ​ന​മു​ള്ള​വ​ര്‍, ആ​ദാ​യ​നി​കു​തി ഒ​ടു​ക്കു​ന്ന​വ​ര്‍, 25000 നു ​മു​ക​ളി​ല്‍ മാ​സ​വ​രു​മാ​ന​മു​ള്ള​വ​ര്‍, ഒ​രേ​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ ഭൂ​മി​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

26 മു​ത​ല്‍ ഇ​തി​നെ സം​ബ​ന്ധി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. കൂ​ടാ​തെ അ​ന​ര്‍​ഹ​രാ​യി​ട്ടു​ള്ള​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് 0476 2620238, 9188527342, 9188527432, 9188527433 എ​ന്നീ ന​മ്പ​രു​ക​ളി​ലോ അ​ല്ലെ​ങ്കി​ല്‍ ച​വ​റ, തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍ 9188527588 ന​മ്പ​രി​ലും തേ​വ​ല​ക്ക​ര, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍ 9188527589 ലും ​ക​രു​നാ​ഗ​പ്പ​ള്ളി, തൊ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍ 9188527591 ലും, ​കു​ല​ശേ​ഖ​ര​പു​രം, ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍ 9188527590 ലും ​ഓ​ച്ചി​റ, ക്ലാ​പ്പ​ന, ത​ഴ​വ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍ 9188527592 എ​ന്ന ന​മ്പ​രു​ക​ളി​ലോ വി​ളി​ച്ച് അ​ന​ര്‍​ഹ​രാ​യി കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ള്‍ ത​രു​ന്ന​വ​രു​ടെ പേ​ര് ‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 25 നു​ശേ​ഷം ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ര്‍​ഹ​മാ​യി കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം – 2013, 1966 ലെ ​കേ​ര​ള റേ​ഷ​നിം​ഗ് ഓ​ര്‍​ഡ​ര്‍ 1955 ലെ ​അ​വ​ശ്യ​സാ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍​ഡു​ട​മ​ക​ളു​ടെ പേ​രി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് കരുനാഗപ്പള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts