വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടാ​കും: കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് വി​ട്ടു​കൊ​ടു​ത്ത​ത​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നു അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​സ​ഭ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം​ പാ​ർ​ട്ടി​യി​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്.

കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് വി​ട്ടു​കൊ​ടു​ത്ത​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ത്തി​രി​ക്കു​ക, ഇ​നി​യും കോ​ൺ​ഗ്ര​സി​ൽ വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നേ​തൃ​ത്വം കൂ​ടി​യെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. ഇ​ത് തെ​റ്റാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും മു​ൻ കാ​ല​ങ്ങ​ളി​ലും ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് വി​ട്ടു​കൊ​ടു​ത്ത​ത​ല്ല. മ​റി​ച്ച് മാ​ണി മു​ന്ന​ണി​യി​ലേ​ക്ക് വ​രു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സീ​റ്റ് ന​ൽ​കി​യ​ത്.

മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തോ​ടെ 2021ൽ ​യു​ഡി​എ​ഫി​ന് അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ സാ​ധി​ക്കും. ഇ​തോ​ടെ ര​ണ്ട് രാ​ജ്യ​സ​ഭ സീ​റ്റ് ല​ഭി​ക്കു​മെ​ന്നും ഇ​തി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ചി​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മു​ന്ന​ണി താ​ത്പ​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​ത്. നേ​തൃ​ത്വ​ത്തി​ന്‍റെ ഈ ​തീ​രു​മാ​നം പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കും ഗു​ണം ചെ​യ്യും. നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യി അ​റി​യി​ല്ലാ​ത്ത​വ​രാ​ണ് പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തെന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts