റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്: ബി​സി​എം കോ​ള​ജി​ലെ എ​സ്. കാ​ത്തു​കൃ​ഷ്ണ പ​ങ്കെ​ടു​ക്കും; അഭിനന്ദിച്ച് കോളജ്

കോ​ട്ട​യം: ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കോ​ട്ട​യം ബി​സി​എം കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍ഥി​യും എ​ന്‍സി​സി കേ​ഡ​റ്റു​മാ​യ എ​സ്. കാ​ത്തു​കൃ​ഷ്ണ പ​ങ്കെ​ടു​ക്കും.

100 ദി​വ​സം നീ​ണ്ടു​നി​ന്ന ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നുശേ​ഷ​മാ​ണ് കാ​ത്തു​കൃ​ഷ്ണ പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ര്‍ഹ​ത നേ​ടി​യ​ത്.കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് തെ​ക്കു​മു​ള്ള​ശേ​രി​ല്‍ ശി​വ​പ്ര​സാ​ദ്- ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

നേ​ട്ടം കൈ​വ​രി​ച്ച കാ​ത്തു​കൃ​ഷ്ണ​യെ അ​ഞ്ച് കേ​ര​ള ഗേ​ള്‍സ് ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍ഡിം​ഗ് ഓ​ഫീ​സ​ര്‍ ബി. ​ശ്രീ​കു​മാ​ര്‍ പി​ള്ള, ബി​സി​എം കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​കെ.​വി. തോ​മ​സ്, ബ​ര്‍സാ​ര്‍ ഫാ. ​ഫി​ല്‍മോ​ന്‍ ക​ള​ത്ര, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ന്നു തോ​മ​സ്, എ​ന്‍സി​സി ഓ​ഫീ​സ​ര്‍ ലെ​ഫ്റ്റ​ന​ന്‍റ് കെ.​യു. ജി​ന്‍റു​മോ​ള്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment