ഭാ​ര്യ​യെ ത​ല​യ്ക്ക് ചു​റ്റി​ക കൊണ്ട് അ​ടി​ച്ച ശേ​ഷം ഭർത്താവ് വീ​ടി​ന് തീ​യി​ട്ടു

ക​രു​നാ​ഗ​പ്പ​ള്ളി:​ ഭാ​ര്യ​യു​ടെ ത​ല​യ്ക്ക് ചു​റ്റി​ക്ക് അ​ടി​ച്ച ശേ​ഷം ഭർത്താവ് വീ​ടി​ന് തീ​യി​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​മ്മ​യു​ടെ മ​ക​ൾ ​വി​ജ​യ​കു​മാ​രി​യെ കാ​യം​കു​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു​. ഉ​ച്ച​കഴിഞ്ഞ് രണ്ടോടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ച്ചി​റ പാ​യി​ക്കു​ഴി മു​ണ്ടു കോ​ട്ട​ക്ക​ലി​ന് സ​മീ​പം പ്ളാ​മൂ​ട്ടി​ൽ വീ​ടി​നാ​ണ് തീ​യി​ട്ട​ത്.

ഹ​രി​കു​മാ​റാ​ണ് (52) ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ത​ല​ക്ക് ചു​റ്റി​ക​ക്ക് അ​ടി​ച്ചു പ​രി​ക്കേ​ല്പി​ക്കു​ക​യും തു​ട​ർ​ന്ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു വി​ടി​ന് തീ​യി​ടു​ക​യു​ം ചെയ്തത്. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ഓ​ച്ചി​റ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ജ​യ​കു​മാ​രി​യു​ടെ​ സ​ഹോ​ദ​രി ഉ​ഷാ​കു​മാ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി വ​ച്ചി​രു​ന്ന പ​ണം ഇ​വി​ടെ നി​ന്നും പോ​ലീ​സ് എ​ടു​ത്തു വീ​ട്ടു​കാ​രെ ഏ​ല്പി​ച്ചു. ​പ്ര​തി ഒ​ളി​വി​ലാ​ണ്.

Related posts