ഒ​ഞ്ചി​യത്തെ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു; ആരോപണവുമായി ആർഎംപിഐ

വ​ട​ക​ര: ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ ആ​ർ​എം​പിഐ​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. സി.​കെ.​നാ​ണു. എം​എ​ൽ​എ​യാ​ണ് ഇ​ത്ത​രം നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്ന് ആ​ർ​എം​പി​ഐ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ വ​ള​പ്പി​ൽ മു​ക്ക്-​മാ​വ​ട്ടാ​രി റോ​ഡ്, 17ാം വാ​ർ​ഡി​ലെ ക​റു​ക​ക്ക​ണ്ടം-​ഇ​ല്ലി​ക്ക​ൽ താ​ഴ റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം സ​പ്തം​ബ​ർ 24 ന് ​മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി അ​മ്മ നി​ർ​വ​ഹി​ക്ക​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ൽ​എ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കാ​തെ​യാ​ണ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്കാ​തെ സി​പി​എം പ്ര​തി​നി​ധി​യാ​യ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റെ എം​എ​ൽ​എ ചു​മ​ത​ല​പ്പെ​ട​ത്തി​യ​ത് സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ആ​ർ​എം​പി​ഐ ഒ​ഞ്ചി​യം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ ഒ​ന്നാം വാ​ർ​ഡി​ലെ അം​ഗ​ൻ​വാ​ടി ഉ​ദ്ഘാ​ട​ത്തി​ലും ഇ​തേ സ​മീ​പ​നം ത​ന്നെ​യാ​ണ് എം​എ​ൽ​എ. സ്വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ട​ത്തു​ന്ന ആ​ർ​എം​പി​ഐ​യു​ടെ പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​ന് വി​ളി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​കാ​ത്ത എം​എ​ൽ​എ​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ആ​ർ​എം​പി​ഐ വ്യ​ക്ത​മാ​ക്കി.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും എം​എ​ൽ​എ​യു​ടെ​യും രാ​ഷ്ട്രീ​യ​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും ആ​ർ​എം​പി​ഐ വാ​ർ​ത്താ​കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts