ട്രെ​യി​നി​നു മു​ക​ളി​ൽ​ക്കൂ​ടി യു​വാ​വി​ന്‍റെ അ​ഭ്യാ​സ പ്ര​ക​ട​നം: വ​ലി​ച്ച് താ​ഴെ​യി​റ​ക്കി ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രും യാ​ത്ര​ക്കാ​രും; വീ​ഡി​യോ കാ​ണാം

എ​ന്ത് കാ​ണി​ച്ചും വൈ​റ​ലാ​യാ​ൽ മാ​ത്രം മ​തി​യെ​ന്ന് ചി​ന്തി​ക്കു​ന്ന യു​വ ത​ല​മു​റ​യാ​ണ് ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ. ജെ​ൻ​സി​ക​ളെ​ന്ന് വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ന്യൂ​ജെ​ന​റേ​ഷ​ൻ പി​ള്ളേ​ർ​ക്ക് ആ​പ​ത്ത് വ​ന്നാ​ലും വേ​ണ്ടി​ല്ല ത​നി​ക്കൊ​ന്ന് ഫേ​മ​സ് ആ​യാ​ൽ മ​തി​യെ​ന്നാ​ണ് ചി​ന്ത. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വൈ​റ​ലാ​കു​ന്ന​ത്.

ഒ​രു യു​വാ​വ് സ​ബ്‍​വേ സ​ർ​ഫ് ചെ​യ്ത വീ​ഡി​യോ ആ​ണ് വൈ​റ​ലാ​യ​ത്. ഓ​ടു​ന്ന ട്രെ​യി​നി​നു മു​ക​ളി​ൽ​ക്കൂ​ടി മു​ന്നി​ലേ​ക്കും പി​ന്നി​ലേ​ക്കും ഓ​ടു​ന്ന​തി​നെ​യാ​ണ് സ​ബ്‍​വേ സ​ർ​ഫ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡ് ജി​ല്ലി​യി​ലെ മൗ​ഹാ​ർ പ​ഥ​ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്രെ​യി​നി​നു മു​ക​ളി​ലൂ​ടെ ഓ​ടു​ന്ന ആ‍​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്നാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. അ​ദ്ദേ​ഹം തി​ടു​ക്ക​ത്തി​ൽ ട്രെ​യി​നി​നു മു​ക​ളി​ലൂ​ടെ ഓ​ടു​ക​യാ​ണ്. അ​പ്പോ​ഴ​താ അ​തി​നു മു​ക​ളി​ൽ ഞാ​നൊ​ന്നും അ​റി​ഞ്ഞി​ല്ലേ രാ​മ​നാ​രാ​യ​ണാ എ​ന്ന് പ​റ​ഞ്ഞ് ഒ​രു യു​വാ​വ് ന​ട​ക്കു​ന്നു.

റീ​ൽ​സ് എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി സ​ബ്‌​വേ സ​ർ​ഫ് ചെ​യ്യാ​ൻ ക​യ​റി​യ​താ​ണ് യു​വാ​വ്. അ​തി സാ​ഹ​സി​ക​വും അ​ത്യ​ന്തം അ​പ​ക​ട​ക​ര​വു​മാ​ണി​ത്. 25,000 കി​ലോ വാ​ട്ട് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ഇ​ല​ക്ട്രി​ക്ക് ലൈ​നി​ന് താ​ഴെ​യാ​യി ട്രെ​യി​നി​ന് മു​ക​ളി​ലാ​ണ് യു​വാ​വ് ക​യ​റി നി​ൽ​ക്കു​ന്ന​ത്. ആ‍​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്ര ശ്ര​മി​ച്ചി​ട്ടും യു​വാ​വി​നെ പി​ടി​ച്ചു നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ഇ​തി​നി​ടെ​മ​റ്റൊ​രു ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നും ട്രെ​യി​നി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ക്കാ​രും മു​ക​ളി​ലേ​ക്ക് ക​യ​റി. എ​ല്ലാ​വ​രും ചേ​ർ​ന്ന് ഏ​റെ ശ്ര​മ​ത്തി​ന് ശേ​ഷം യു​വാ​വി​നെ ട്രെ​യി​നി​ന് മു​ക​ളി​ല്‍ നി​ന്നും താ​ഴേ​ക്ക് വ​ലി​ച്ചി​റ​ക്കി. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വാ​വി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

ഇ​നി മേ​ലി​ൽ ആ​രും ഇ​ത് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ നി​യ​മം കൊ​ണ്ട്‌​വ​ര​ണ​മെ​ന്നാ​ണ് മി​ക്ക ആ​ളു​ക​ളും ക​മ​ന്‍റ് ചെ​യ്ത​ത്.

 

 

Related posts

Leave a Comment