കൂ​ട​ത്താ​യ് കൊലപാതക പരമ്പര; ഡോ. ​എ.​ ശ്രീ​നി​വാ​സ് അ​ന്വേ​ഷ​ണ സം​ഘത്ത​ല​വ​ൻ


കോ​ഴി​ക്കോ​ട്: പ്ര​മാ​ദ​മാ​യ കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സി​ൽ പു​തി​യ അ​ന്വേ​ഷ​ണ​സം​ഘ ത​ല​വ​നാ​യി കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി ഡോ.​ എ.​ശ്രീ​നി​വാ​സി​നെ നി​യ​മി​ച്ചു. മു​ൻ റൂ​റ​ൽ എ​സ്പി കെ.​ജി.​സൈ​മ​ണി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചു​മ​ത​ല ഇ​ദ്ദേ​ഹ​ത്തി​ന് രേ​ഖാ​മൂ​ലം കൈ​മാ​റി​യ​ത്.

പ​ത്ത​നം​തി​ട്ട റൂ​റ​ൽ എ​സ്പി​യാ​യി സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട കെ.​ജി.​സൈ​മ​ൺ​ത​ന്നെ കൂ​ട​ത്താ​യ് കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത​ല​വ​നാ​യി തു​ട​രു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ചി​ല ബ​ന്ധു​ക്ക​ൾ ഇ​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് നി​ല​വി​ലെ റൂ​റ​ൽ എ​സ്പി​യ്ക്ക് ചു​മ​ത​ല കൈ​മാ​റി​യ​തെ​ന്നാ​ണ് വി​വ​രം. ഡോ.​എ.​ശ്രീ​നി​വാ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment