ശ​ബ​രി​മ​ല, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി: പോ​ലീ​സു​കാ​ര്‍​ക്ക് ദു​രി​ത​പ​ര്‍​വം; ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​ത് 22,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

കൊ​ച്ചി: ശ​ബ​രി​മ​ല, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദു​രി​ത​പ​ര്‍​വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. നാ​ലു ദി​വ​സം വി​ശ്ര​മ​മി​ല്ലാ​തെ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി​വ​രു​ന്ന​തി​ല്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ടി​നോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി 5,000 ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ര​വി​ള​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള​ള സ​മ​യ​ത്ത് ഡ്യൂ​ട്ടി​ക്കു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം കൂ​ടും. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാം ടേ​ണി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ച്ചു.

ര​ണ്ടാം ടേ​ണ്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ തി​രി​ച്ചെ​ത്തി പി​റ്റേ​ന്നു ത​ന്നെ തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി ഇ​വ​രെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ര്‍​ക്കും മ​റ്റ് ജി​ല്ല​ക​ളി​ലാ​യി​രു​ന്നു ഡ്യൂ​ട്ടി. ഭൂ​രി​പ​ക്ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലും ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ടെ ഭാ​ഗ​മാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ്യൂ​ട്ടി ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ക​ണ്ണു​ര്‍, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്കാ​യി പു​റ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മാ​ത്ര​മേ ഇ​വ​ര്‍​ക്ക് മ​ട​ങ്ങി​യെ​ത്താ​നാ​കൂ. ഇ​ട്ട യൂ​ണി​ഫോ​മി​ലാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് ഡ്യൂ​ട്ടി​ക്കാ​യി പോ​കേ​ണ്ടി​വ​ന്ന​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. നാ​ല​ഞ്ചു ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യാ​ല്‍ ദൈ​നം​ദി​ന ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​തു​മു​ണ്ട്.

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ല​വി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള​ത് 22,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശം സ​മാ​പി​ച്ച ഡി​സം​ബ​ര്‍ ഏ​ഴു മു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ആ​രം​ഭി​ച്ച​താ​ണ്. എ​ട്ടി​ന് വോ​ട്ടെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ബൂ​ത്തു​ക​ളി​ലും ജോ​ലി ചെ​യ്ത് ഒ​മ്പ​തി​ന് വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​ച്ചേ​ല്‍​പ്പി​ച്ച ശേ​ഷ​മാ​ണ് കൊ​ച്ചി സി​റ്റി​യി​ല്‍ ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നാ​ളെ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​ച്ചേ​ല്‍​പ്പി​ച്ച ശേ​ഷം പു​ല​ര്‍​ച്ചെ​യാ​കും പ​ല​ര്‍​ക്കും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കു​ക.13 ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​ലും സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​കും.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment