വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സ​ച്ചി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി; പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് സച്ചിന്‍

മും​ബൈ: കോ​വി​ഡ് ബാ​ധി​ത​നാ​യി മും​ബൈ​യി​ലെ വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെൻ​ഡു​ൽ​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ച്ചി​ൻ ത​ന്നെ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ച്ച് 27ന് ​കോ​വി​ഡ് ബാ​ധി​ത​നാ​യ സ​ച്ചി​ൻ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റു​ന്ന​തെ​ന്നും കു​റ​ച്ചു ദി​വ​സ​ത്തി​ന​കം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്കും സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ച അ​ദ്ദേ​ഹം 2011-ലെ ​ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ ആ​ശം​സ​യും ട്വി​റ്റ​റി​ൽ കു​റി​ച്ചു.

47 വ​യ​സു​കാ​ര​നാ​യ സ​ച്ചി​ൻ അ​ടു​ത്തി​ടെ ന​ട​ന്ന റോ​ഡ് സേ​ഫ്റ്റി സീ​രീ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ​ത്.

സ​ച്ചി​ന് പു​റ​മേ ഇ​ന്ത്യ​ൻ ല​ജ​ൻ​ഡ്സ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന ഇ​ർ​ഫാ​ൻ പ​ത്താ​ൻ, യൂ​സ​ഫ് പ​ത്താ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ ബ​ദ​രി​നാ​ഥ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടി​രു​ന്നു.

ശ്രീ​ല​ങ്ക​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇം​ഗ്ല​ണ്ടും അ​ട​ക്കം പ്ര​മു​ഖ ടീ​മു​ക​ൾ അ​ണി​നി​ര​ന്ന റോ​ഡ് സേ​ഫ്റ്റി സീ​രീ​സി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത് സ​ച്ചി​ൻ ന​യി​ച്ച ഇ​ന്ത്യ​യാ​ണ്.

Related posts

Leave a Comment