സാ​ഹ​സി​ക നീന്തല്‍; നെഞ്ചില്‍ കൈവച്ച് കാണികള്‍! ഒ​ന്നേ മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നാ​ലു കി​ലോ​മീ​റ്റ​ര്‍​ നീ​ന്തി​ക്ക​യ​റി കു​ഞ്ഞു സ്വാ​ലി​ഹ

പ​യ്യ​ന്നൂ​ര്‍: കാ​ണി​ക​ളെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​ക്കി സ്വാ​ലി​ഹ​യെ​ന്ന പ​തി​നൊ​ന്നു​കാ​രി നീ​ന്തി​ക്ക​യ​റി​യ​തു നാ​ലു​കി​ലോ​മീ​റ്റ​ര്‍ ദൂ​രം. പു​തി​യ​ങ്ങാ​ടി​യി​ലെ ഏ​ണ്ടി​യി​ല്‍ റ​ഫീ​ഖ്-​ജാ​സ്മി​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സ്വാ​ലി​ഹ​യാ​ണു ത​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ലൂ​ടെ നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​രം നീ​ന്തി​ക്ക​യ​റി​യ​ത്.

പു​തി​യ പു​ഴ​ക്ക​ര പാ​ല​ത്തി​നു​സ​മീ​പ​ത്തു​നി​ന്നാ​ണ് സ്വാ​ലി​ഹ​യു​ടെ നീ​ന്ത​ല്‍ ആ​രം​ഭി​ച്ച​ത്.​ഒ​ന്നേ മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നാ​ലു കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തെ പാ​ല​ക്കോ​ട് പാ​ല​ത്തി​ന​ടു​ത്താ​ണു നീ​ന്ത​ല്‍ സ​മാ​പി​ച്ച​ത്.

ചാ​ള്‍​സ​ന്‍റെ ശി​ഷ്യ​രാ​യ ക​തി​രൂ​രി​ലെ വി​ജ​യ​ന്‍, കൂ​ത്തു​പ​റ​മ്പി​ലെ ഷ​മീം, പാ​പ്പി​നി​ശേ​രി​യി​ലെ ജാ​ഫ​ര്‍, ചെ​റു​വ​ത്തൂ​രി​ലെ ഷാ​ജു എ​ന്നി​വ​രും സ്വാ​ലി​ക​യോ​ടൊ​പ്പം നീ​ന്താ​നു​ണ്ടാ​യി​രു​ന്നു. നീ​ന്ത​ലി​നു ശേ​ഷം സ്വാ​ലി​ഹ​യും കൂ​ട്ട​രും വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ടി​ക​ക​ട​വി​ലേ​ക്കു ക​യാ​ക്കിം​ഗ് തു​ഴ​ച്ചി​ലും ന​ട​ത്തി.

ലോ​ക റെ​ക്കോ​ര്‍​ഡ് നേ​ടി​യ നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍ ചാ​ള്‍​സ​ണ്‍ ഏ​ഴി​മ​ല​യു​ടെ ശി​ഷ്യ​യും പ​ഴ​യ​ങ്ങാ​ടി വാ​ദി​ഹു​ദാ പ്രോ​ഗ്ര​സീ​വ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ് സ്വാ​ലി​ഹ. മു​മ്പു ക​വ്വാ​യി​ക്കാ​യ​ലി​ല്‍ ചാ​ള്‍​സ​ന്‍ സം​ഘ​ടി​പ്പി​ച്ച സാ​ഹ​സി​ക നീ​ന്ത​ലി​ല്‍ പ​ങ്കെ​ടു​ത്ത് ഒ​രു​കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ്വാ​ലി​ഹ അ​നാ​യാ​സം നീ​ന്തി​ക്ക​യ​റി​യി​രു​ന്നു.

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ല്‍ ന​ട​ത്തി​യ ക​ട​ലി​ലെ നീ​ന്ത​ലി​ലും പ​ങ്കെ​ടു​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണു ദീ​ര്‍​ഘ​ദൂ​ര നീ​ന്ത​ല്‍ എ​ന്ന ആ​ഗ്ര​ഹം സ്വാ​ലി​ഹ​യി​ല്‍ ഉ​ട​ലെ​ടു​ത്ത​ത്. മ​ക​ളു​ടെ ആ​ഗ്ര​ഹം പി​താ​വ് റ​ഫീ​ഖ് ചാ​ള്‍​സ​നെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ചാ​ള്‍​സ​ന്‍റെ​യും മ​ക​ന്‍ വി​ല്യം​സി​ന്‍റെ​യും മ​റ്റു ലൈ​ഫ്ഗാ​ര്‍​ഡു​ക​ളു​ടേ​യും സു​ര​ക്ഷി​ത വ​ല​യ​ത്തി​ല്‍ നീ​ന്ത​ലി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

Related posts