ഹ​നു​മാ​ൻ സേ​ന​യു​ടെ മാ​ന​സി​കാ​വ​സ്ഥ​’: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്

ആ​ല​പ്പു​ഴ: വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കാ​സ​ർ​കോ​ട്ടെ​യും മ​ല​പ്പു​റ​ത്തെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​ര് പ​രി​ശോ​ധി​ച്ചാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം മ​ന​സി​ലാ​ക്കാ​മെ​ന്ന സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ​യാ​ണ് പ​രാ​തി. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റാ​ണെ​ന്നും ബി​നു ചു​ള്ളി​യി​ൽ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ബോ​ധ​പൂ​ർ​വ​മാ​ണ്. മ​ത​പ​ര​മാ​യ വേ​ർ​തി​രി​വ് ഉ​ണ്ടാ​ക്കാ​നാ​ണ് അദ്ദേഹം ശ്ര​മിക്കുന്നത്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ആ​ർ​എ​സ്എ​സി​ന്‍റെ വോ​ട്ട് വാ​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​നെ​യും വി.​എ​ൻ വാ​സ​വ​നെ​യു​മാ​ണെ​ന്നും ബി​നു ആ​രോ​പി​ച്ചു.

ചെ​ങ്ങ​ന്നൂ​രി​ൽ മാ​ത്രം ഉ​ണ്ടാ​ക്കി​യ ഡീ​ലാ​ണോ സം​സ്ഥാ​ന ഡീ​ൽ ആ​ണോ​യെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​നു ചു​ള്ളി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​നു​മാ​ൻ സേ​ന​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് സ​ജി ചെ​റി​യാ​ൻ മാ​റി. മ​ന്ത്രി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു പോ​കു​മെ​ന്നും ബി​നു ചു​ള്ളി​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment