സ​ജി​ത യാ​ത്ര​യാ​യ​ത് വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി; വീ​ട്ടി​ലെ മാ​റാ​ല  തൂ​ത്തു​മാ​റ്റു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​ൽക്കുകയായിരുന്നു;  ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വൈ​ക്കം: വീ​ട് എ​ന്ന സ്വ​പ്നം സ​ഫ​ല​മാ​കും മു​ൻ​പേ സ​ജി​ത യാ​ത്ര​യാ​യി. വീ​ട്ടി​ലെ മാ​റാ​ല ചൂ​ലു ഉ​പ​യോ​ഗി​ച്ചു തൂ​ത്തു​മാ​റ്റു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച വൈ​ക്കം വാ​ഴ​മ​ന മു​ട്ടു​ങ്ക​ലി​ൽ പു​ത്ത​ൻ പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ചി​റ​പ്പാ​ട്ട് ര​മേ​ശ​ന്‍റെ ഭാ​ര്യ സ​ജി​ത (38) യു​ടെ ഏ​ക സ്പ​നം ഒ​രു ന​ല്ല വീ​ടു​ണ്ടാ​വു​ക എ​ന്ന​താ​യി​രു​ന്നു. വീ​ടി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ജി​യു​ടെ ആ​ക​സ്മി​ക മ​ര​ണം.

വീ​ട്ടി​ൽ ഷോ​ക്കേ​റ്റ നി​ല​യി​ൽ ഷെ​ഡി​നു മു​ന്നി​ലെ തൂ​ണി​നോ​ടു ചേ​ർ​ന്നു നി​ന്ന സ​ജി​ത​യെ ഭ​ർ​ത്താ​വ് ര​മേ​ശ​നും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​യി​രു​ന്നു സം​ഭ​വം. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്താ​യി ചെ​റി​യ ഷെ​ഡു കെ​ട്ടി​യാ​ണ് ര​മേ​ശ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.

താ​ഴ്ന്ന പ്ര​ദേ​ശ​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. പ​ണി​യു​ന്ന വീ​ടും ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഷെ​ഡും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ വ​രു​മാ​നം കൊ​ണ്ട് ജീ​വി​ത ചെ​ല​വും ര​ണ്ടു കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ സ​ജി​ത വൈ​ക്ക​ത്തെ ഒ​രു വ​സ്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: തേ​ജ​സ്, (10-ാം ക്ലാ​സ്) സു​ര​ജ് (എ​ഴാം ക്ലാ​സ്) സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts