കൊച്ചി: അരുണാചല്പ്രദേശില് 21ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാള് ചാമ്പ്യന്ഷിപ്പിന്റെ ഫൈനല് റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
22 അംഗ ടീമിനെ തിരുവനന്തപുരത്തിന്റെ മധ്യനിര താരം നിജോ ഗില്ബെര്ട്ട് നയിക്കും. തുടര്ച്ചയായി മൂന്നാം തവണ ടീമിലെത്തുന്ന നിജോ, 2022ല് സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും അംഗമായിരുന്നു.
എറണാകുളത്തുനിന്നുള്ള പ്രതിരോധ താരം ജി.സഞ്ജുവാണ് ഉപനായകന്. ഗോവയില് നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള് കളിച്ച മൂന്നു താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം. സതീവന് ബാലനാണ് മുഖ്യ പരിശീലകന്.
ഗോള്കീപ്പര്മാര്: കെ. മുഹമ്മദ് അസ്ഹര്, പി.പി. മുഹമ്മദ് നിഷാദ് (മലപ്പുറം), സിദ്ധാര്ഥ് രാജീവന് നായര് (കോഴിക്കോട്).
പ്രതിരോധനിര: ബെല്ജിന് ബോല്സ്റ്റര്, ആർ. ഷിനു (തിരുവനന്തപുരം), ജി. സഞ്ജു, നിഥിന് മധു, അഖില് ജെ. ചന്ദ്രന് (എറണാകുളം), മുഹമ്മദ് സലീം (കോട്ടയം), വി.ആര്. സുജിത്, കെ.പി. ശരത് (തൃശൂര്).
മധ്യനിര: നിജോ ഗില്ബെര്ട്ട് (തിരുവനന്തപുരം), വി. അര്ജുന് (കോഴിക്കോട്), ജി. ജിതിന് (പാലക്കാട്), എന്.പി. അക്ബര് സിദ്ദീഖ്, മുഹമ്മദ് സഫ്നീദ് (മലപ്പുറം), ഇ.കെ. റിസ്വാന് അലി (കണ്ണൂര്), അബ്ദു റഹീം (ഇടുക്കി), ഗിഫ്റ്റി ഗ്രേഷ്യസ് (വയനാട്).
മുന്നേറ്റനിര: ഇ.സജീഷ്, എസ്. മുഹമ്മദ് ആഷിഖ് (പാലക്കാട്), ബി. നരേഷ്. അരുണാചല്പ്രദേശ്, മേഘാലയ, ഗോവ, ആസാം, സര്വീസസ് ടീമുകള് ഉള്പ്പെടുന്ന ഗ്രൂപ്പ് എയിലാണു കേരളം. 21ന് ഉച്ചകഴിഞ്ഞ് 2.30ന് ആസാമിനെതിരേയാണ് ആദ്യ മത്സരം.