ഒരു ഭാര്യ അനുഭവിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി സഹിച്ചു ! പലപ്പോഴും കണ്ടത് ഒരു ഭാര്യയും കാണാനാഗ്രഹിക്കാത്ത കാഴ്ചകള്‍; 23 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാനുണ്ടായ കാരണത്തെപ്പറ്റി സരിത പറയുന്നതിങ്ങനെ…

മലയാളത്തിലെ ശ്രദ്ധേയ താരദമ്പതികളായ മുകേഷും സരിതയും 23 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വേര്‍പിരിഞ്ഞത്. മലയാളികളെ ആകെ നടുക്കുന്നതായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത.

പ്രണയിച്ചു വിവാഹിതര്‍ ആയ ഇവര്‍ തങ്ങളുടെ രണ്ട് ആണ്‍ മക്കളും മുതിര്‍ന്ന ശേഷമാണ് വേര്‍പിരിഞ്ഞത് എന്നതാണ് അദ്ഭുതം. 1975 ല്‍ തെലുങ്കു നടനായ വെങ്കട സുബ്ബയ്യുമായി വിവാഹിതയായ സരിത ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

ശേഷം സിനിമയില്‍ എത്തിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയും നായിക പദവിയിലേക്ക് ഉയര്‍ത്ത പെടുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും ചിത്രത്തില്‍ മുകേഷുമായി ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും പ്രണയബദ്ധരാകുന്നതും 1988ല്‍ വിവാഹിതരാവുന്നതും.

നടന്‍ ശ്രാവണ്‍, തേജസ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ഇരുവരും ചെയ്തതും.

മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചതോടെ സരിത ഇതിനെതിരേ രംഗത്തു വന്നിരുന്നു.

താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതെന്നും ഒരു ഭാര്യ അനുഭവിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി സഹിച്ചതിനു ശേഷമാണ് ഒടുവില്‍ വിവാഹമോചനം തേടിയതെന്നും സരിത പറഞ്ഞു.

എന്നാല്‍ മുകേഷ് ഇതിനെ എതിര്‍ത്തു. സരിതയുമായി വിവാഹമോചനം നേടിയതിനു ശേഷമാണ് താന്‍ രണ്ടാമതും വിവാഹം കഴിച്ചതെന്നാണ് മുകേഷ് പറഞ്ഞത്.

ഒന്നിച്ചു ജീവിച്ച സമയത്ത് തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചതായും മുകേഷും മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി ഉള്ളവരാണെന്നും സരിത ആരോപിച്ചിരുന്നു.

തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ എനിക്കോ എന്റെ മക്കള്‍ക്കോ സാമ്പത്തികമായ ഒരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് മക്കള്‍ കാണാതിരിക്കാന്‍ വേണ്ടിയാണ് കുട്ടികളെ ബോര്‍ഡിംഗിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു.

മുകേഷ് മദ്യത്തിന് അടിമയാണെന്നും പലപ്പോഴും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും സരിത പറഞ്ഞിരുന്നു.

എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അന്ന് സരിത പറഞ്ഞിരുന്നു.

ഒരു ഭാര്യയും കാണാന്‍ പാടില്ലാത്ത കാഴ്ചകള്‍ അണ് താന്‍ പതിവായി കണ്ടുകൊണ്ടിരുന്നതെന്നും ഒരു ഭാര്യയും കടന്നു പോകരുതാത്ത സന്ദര്‍ഭങ്ങളിലൂടെയാണ് താന്‍ കടന്നു പോയതെന്നും സരിത പറഞ്ഞിരുന്നു.

മുകേഷിന് വേണ്ടി താന്‍ ഒരു പാട് അഡ്ജസ്റ്റുമെന്റുകള്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ അതിന്റെ ഒരു പരിഗണനയും മുകേഷിന് നിന്നും ലഭിച്ചില്ലെന്നും ഇനിയും മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോഴാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നുമാണ് സരിത അന്ന് പറഞ്ഞത്.

Related posts

Leave a Comment