തി​ങ്ക് ടു​മാ​റോ തി​ങ്ക് ത​രൂ​ർ..!  പാ​ല​ക്കാ​ടും തൃശൂരും ശ​ശിത​രൂ​രിന് പിന്തുണയുമായി ഫ്ള​ക്സ് ബോർഡുകൾ


തൃ​ശൂ​ർ: എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ശ​ശി ത​രൂ​രി​നെ അ​നു​കൂ​ലി​ച്ച് തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും പാ​ല​ക്കാ​ടും ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ.

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ന​ടു​വി​ലാ​ലി​ലും മ​റ്റും ഫ്ളെ​ക്സ് വെ​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക് ടു​മാ​റോ തി​ങ്ക് ത​രൂ​ർ എ​ന്നാ​ണ് ഫ്ളെ​ക്സി​ലെ മു​ദ്രാ​വാ​ക്യം.

കോ​ല​ഴി പൂ​വ​ണി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി​സ്തൂ​പ​ത്തി​ലും ത​രൂ​രി​ന്‍റെ ഫ്ളെ​ക്സ് സ്ഥാ​പി​ച്ചു. ത​ല​പ്പ​ത്ത് ത​രൂ​ർ വ​ര​ണം എ​ന്നാ​ണ് കോ​ല​ഴി​യി​ലെ ഫ്ളെ​ക്സി​ലെ വാ​ച​കം.

പാ​ല​ക്കാ​ട് മ​ങ്ക​ര​യി​ൽ കോ​ണ്‍​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് പാ​ല​ക്കാ​ട് ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ശ​ശി ത​രൂ​ർ വ​ര​ട്ടെ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്ക​ട്ടെ എ​ന്നാ​ണ് ഫ്ളെ​ക്സി​ലെ മു​ദ്രാ​വാ​ക്യം.

Related posts

Leave a Comment