മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​ങ്ങ​ളെ അഭിനന്ദിച്ച് ശ​ശി ത​രൂ​ര്‍; വ്യ​ത്യ​സ്ത നി​ല​പാ​ടു​മെ​ടു​ക്കു​ന്ന എം​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സിൽ മുറുമുറുപ്പ്

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നി​ര​ന്ത​രം പു​ക​ഴ്ത്തു​ക​യും കെ ​റെ​യി​ലി​ൽ ഉ​ൾ​പ്പ​ടെ വ്യ​ത്യ​സ്ത നി​ല​പാ​ടു​മെ​ടു​ക്കു​ന്ന ശ​ശി ത​രൂ​ർ എം​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​റു​മു​റു​പ്പ്. കെ ​റെ​യി​ലി​ന്‍റെ കാ​ര്യ​ത്തി​ലെ പാ​ർ​ട്ടി നി​ല​പാ​ട് കെ.​സു​ധാ​ക​ര​ൻ ത​ന്നെ ത​രൂ​രി​ന് വ്യ​ക്ത​മാ​ക്കി കൊ​ടു​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്തെ ലു​ലു മാ​ള്‍ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ വ​ച്ചാ​ണ് ശ​ശി ത​രൂ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ പു​ക​ഴ്ത്തി സം​സാ​രി​ച്ച​ത്. കേ​ര​ള​ത്തെ വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും വേ​ദി​യി​ല്‍ ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ മാ​റ്റാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. വ്യ​വ​സാ​യ​ങ്ങ​ളെ ധൈ​ര്യ​പൂ​ർ​വം അ​ദ്ദേ​ഹം സ്വീ​ക​രി​ക്കു​ക​യാ​ണ്. താ​നും വി​ക​സ​ന​ത്തി​നു വേ​ണ്ടി നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

കെ ​റ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് പ്ര​തി​പ​ക്ഷം ത​യാ​റെ​ടു​ക്ക​വെ ക​ഴി​ഞ്ഞ ദി​വ​സം ശ​ശി ത​രൂ​ര്‍ വ്യ​ത്യ​സ്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. യു​ഡി​എ​ഫ് എം​പി​മാ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ത​രൂ​ർ ഒ​പ്പു​വ​ച്ചി​ല്ല.

ഇ​തി​ന്‍റെ സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ൾ, പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക ബാ​ധ്യ​ത എ​ന്നി​വ കൂ​ടു​ത​ൽ പ​ഠ​ന​വും കൂ​ടി​യാ​ലോ​ച​ന​യും വേ​ണ്ട കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വി​ഷ​യം കൃ​ത്യ​മാ​യും പ​ഠി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും സ​ർ​ക്കാ​ർ ഒ​രു ഫോ​റം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​യു​ന്നു.

Related posts

Leave a Comment