പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വീതം നല്‍കാനൊരുങ്ങി സൗദി ! അറബ് രാഷ്ട്രത്തിന്റെ വാക്കുകള്‍ നല്‍കുന്ന പ്രതീക്ഷകള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം നല്‍കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ. കേരള സര്‍ക്കാരില്‍ നിന്ന് എന്ത് സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ച് പ്രവാസികള്‍ ഇരിക്കുമ്പോള്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാവുകയാണ് സൗദിയുടെ വാക്കുകള്‍.

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൗദി സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കുന്നതാണ്. മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്.

ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം അതായത് 98,70,000 രൂപ വരുന്നതാണ് അഞ്ചു ലക്ഷം റിയാല്‍.

സൗദിയുടെ വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ചു മുതല്‍ മരണപ്പെട്ട എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്.

Related posts

Leave a Comment