​നില​പാ​ട് വ്യ​ക്ത​മാ​ക്കി​ സംസ്ഥാന സമ്മേളനം;  സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ൽ പ്ര​തി​രോ​ധി​ക്കും; അ​ക്ര​മ​രാ​ഷ്ട്രീ​യം പാ​ർ​ട്ടി ന​യ​മ​ല്ലെ​ന്നു യെച്ചൂരി

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: അ​ക്ര​മ​രാ​ഷ്ട്രീ​യം പാ​ർ​ട്ടി ന​യ​മ​ല്ലെ​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്പോ​ഴാ​ണ് അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ൽ പ്ര​തി​രോ​ധി​ക്കു​മെ​ന്നും യെ​ച്ചൂ​രി ഓ​ർ​മി​പ്പി​ച്ചു. അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ന​ഷ്ടം പ​റ്റി​യി​ട്ടു​ള്ള​ത് സി​പി​എ​മ്മി​നാ​ണ്. എ​തി​രാ​ളി​ക​ളെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ നേ​രി​ടും. ചി​ല പി​ഴ​വു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ത് തി​രു​ത്തി​യി​ട്ടു​മു​ണ്ട്.

ശ​ത്രു​ക്ക​ളെ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തു സി​പി​എ​മ്മി​ന്‍റെ രീ​തി​യ​ല്ല. അ​ത് ആ​ർ​എ​സ്എ​സി​ന്‍റെ സം​സ്കാ​ര​മാ​ണ്.​രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളി​ൽ സി​പി​എം വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇ​തി​ൽ എ​ന്തെ​ങ്കി​ലും വ്യ​തി​ച​ല​ന​മു​ണ്ടാ​യാ​ൽ അ​തു തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രെ എ​ല്ലാ ക​ക്ഷി​ക​ളു​ടേ​യും വോ​ട്ടു​ക​ൾ ഒ​ന്നി​പ്പി​ച്ചു കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

Related posts