മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകി; എ​സ്എ​ഫ്ഐ വ​നി​താ നേ​താ​വി​നെ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ബൈ​ക്കി​ടി​ച്ച് വീ​ഴ്ത്തി

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് എ​സ്എ​ഫ്ഐ ഏ​രി​യാ പ്ര​സി​ഡ​ന്‍റാ​യ വി​ദ്യാ​ര്‍​ഥി​നി​യെ ബൈ​ക്കി​ടി​ച്ച് വീ​ഴ്ത്തി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക് ഭാ​ര​വാ​ഹി​യും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ അ​മ്പാ​ടി ഉ​ണ്ണി​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

ത​ല​യ്ക്ക് മു​റി​വേ​റ്റ വി​ദ്യാ​ര്‍​ഥി​നി പി. ​ചി​ന്നു​വി​നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​ണ് ചി​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​റ്റൊ​രു എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ചി​ന്നു​വി​നെ വ​ഴി​യി​ല്‍​വ​ച്ച് ബൈ​ക്കി​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം മ​ര്‍​ദി​ച്ച​താ​യാ​ണ് പ​രാ​തി.

മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ അ​മ്പാ​ടി ഉ​ണ്ണി​ക്കെ​തി​രെ ചി​ന്നു​വും മ​റ്റ് ചി​ല പെ​ണ്‍​കു​ട്ടി​ക​ളും സി​പി​എം ഏ​രി​യാ നേ​തൃ​ത്വ​ത്തി​നും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്പാ​ടി ഉ​ണ്ണി​യെ ഡി​വൈ​എ​ഫ്ഐ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി.

Related posts

Leave a Comment