സ്ഥാനാർഥിക്കെതിരെ പെട്രോൾ ബോംബ് ആ​ക്ര​മ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു; പോ​ലീ​സി​നെ​തി​രെ മ​ന്ത്രി രം​ഗ​ത്ത്


കൊ​ല്ലം : ഇ​എം​സി​സി ഡ​യ​റ​ക്ട​റും കു​ണ്ട​റ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ഷി​ജു​വ​ർ​ഗീ​സി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​വി​ലെ കു​രീ​പ്പ​ള്ളി ഭാ​ഗ​ത്തു​വ​ച്ച് ഷി​ജു​വ​ർ​ഗീ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​നേ​രെ പെ​ട്രോ​ൾ​ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യാ​ണ് ഷി​ജു വ​ർ​ഗീ​സ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.

കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പെ​ട്രോ​ൾ ബോം​ബ് വീ​ണെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​ക്കാ​ഞ്ഞ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

നിരീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ട​വ​ർ പ​രി​ധി​യി​ലെ ഫോ​ൺ കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. സം​ഭ​വ​ദി​വ​സം രാ​വി​ലെ ഷി​ജു​വ​ർ​ഗീ​സ് ത​ന്നെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ സേ​മ​യം ഈ​സം​ഭ​വം ആ​സൂ​ത്രി​മാ​ണെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. ഷി​ജു​വ​ർ​ഗീ​സ് ആ​സൂ​ത്ര​ണം ചെ​യ്ത ക​ഥ​പോ​ലീ​സ് വി​ശ്വ​സി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു പോ​ലീ​സി​നെ മ​ന്ത്രി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​മ​റി​ക്കാ​ൻ ഷി​ജു​വ​ർ​ഗീ​സ് ന​ട​ത്തി ഗൂ​ഡാ​ലോ​ച​ന​യാ​യി​രു​ന്നു സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് മ​ന്ത്രി ആ​രോ​പി​ച്ച​ത്. എ​ന്താ​യാ​വും വി​വാ​ദം പു​ക​യു​ക​യാ​ണ്. മ​ന്ത്രി പോ​ലീ​സി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment