സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണം; ബന്ധു ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു; പെൺകുട്ടികൾ രണ്ടുപേരും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ്

peedanam-lപാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ്. ഇ​തി​ൽ നാ​ലു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​ന്ധു​വി​നെ​യും അ​യ​ൽ​വാ​സി​ക​ളെ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​ർ പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് അ​ട്ട​പ്പ​ള്ളം ഭാ​ഗ്യ​വ​തി​യു​ടെ മ​ക​ൾ ശ​ര​ണ്യ (9) യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് വീ​ടി​ന​ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​താ​വ് ഷാ​ജി​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ശ​ര​ണ്യ​യെ ആ​ദ്യം കാ​ണു​ന്ന​ത്. ജ​നു​വ​രി 12ന് ​ശ​ര​ണ്യ​യു​ടെ ചേ​ച്ചി കൃ​തി​ക (14) യെ ​ഇ​തേ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വി​ലു​ള്ള കു​ട്ടി​യാ​ണ് കൃ​തി​ക. സ​ഹോ​ദ​രി​യു​ടെ മ​ര​ണ​സ​മ​യ​ത്ത് മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു​പേ​ർ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ശ​ര​ണ്യ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ജ​നു​വ​രി​യി​ൽ മ​രി​ച്ച മൂ​ത്ത​കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന് മാ​താ​വ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. അ​ടു​ത്ത ബ​ന്ധു​വാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു​വെ​ന്നും അ​മ്മ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts