ലോ​ക്ക് ഡൗ​ണി​ൽ ഞ​ങ്ങ​ൾ പ​ല​തും പ​ഠി​ച്ച​കൂ​ട്ട​ത്തി​ൽ മു​ടി​വെ​ട്ടാ​നും പ​ഠി​ച്ചു! ലോ​ക്ക്ഡൗ​ണി​ൽ മു​ടി​വെ​ട്ടും പ​യ​റ്റി ശോ​ഭി​ത

ചെ​റാ​യി: ലോ​ക്ക് ഡൗ​ണി​ൽ ഞ​ങ്ങ​ൾ പ​ല​തും പ​ഠി​ച്ച​കൂ​ട്ട​ത്തി​ൽ മു​ടി​വെ​ട്ടാ​നും പ​ഠി​ച്ചു. ഇ​നി ഞ​ങ്ങ​ൾ അ​ടു​ക്ക​ള​പ്പ​ണി​ക്ക് മാ​ത്ര​മെ​ന്ന ചി​ന്ത ആ​രി​ലും അ​രു​ത്. സ​ഹോ​ദ​ര​ന്‍റെ കു​ഞ്ഞി​നെ മ​ടി​യി​ലി​രു​ത്തി ട്രിം​മ്മ​ർ ഉ​പ​യോ​ഗി​ച്ച് മു​ടി​വെ​ട്ടു​ന്ന കൈ​താ​രം സ്വ​ദേ​ശി​യാ​യ ശോ​ഭി​ത​യു​ടെ ക​മ​ന്‍റാ​ണി​ത്.

ചെ​റാ​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​ഹോ​ദ​ര​ന്‍റെ കു​ഞ്ഞി​ന്‍റെ മു​ടി വെ​ട്ടി​ക്കൊ​ടു​ത്ത​ത്. സ​ഹോ​ദ​ര​പു​ത്ര​ന്‍റെ മു​ടി മാ​ത്ര​മ​ല്ല ഭ​ർ​ത്താ​വി​ന്‍റെ മു​ടി​യും ശോ​ഭി​ത ത​ന്നെ​യാ​ണ് വെ​ട്ടി​യ​ത്. കൂ​ടാ​തെ അ​യ​ൽ​പ​ക്ക​ത്തെ കു​ഞ്ഞു​ങ്ങ​ളെ​യും ശോ​ഭി​ത പ​രി​ഗ​ണി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ബാ​ർ​ബ​ർ​ഷോ​പ്പ് തു​റ​ക്കാ​തി​രു​ന്ന സ​മ​യ​ത്ത് ഭ​ർ​ത്താ​വി​നു​വേ​ണ്ടി​യാ​ണ് ശോ​ഭി​ത ആ​ദ്യം ട്രി​മ്മ​ർ കൈ​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ തു​റ​ന്നെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ളെ​യും കൊ​ണ്ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശം അ​വ​രു​ടെ മു​ടി​മു​റി​ക്ക​ലി​നു ത​ട​സ​മാ​യി.

ഇ​തോ​ടെ ശോ​ഭി​ത ട്രി​മ്മ​ർ കൈ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ശോ​ഭി​ത​യെ​പ്പോ​ലെ പ​ല​വീ​ടു​ക​ളി​ലും അ​മ്മ​മാ​ർ കു​ഞ്ഞു​ങ്ങ​ളു​ടെ ബാ​ർ​ബ​ർ​മാ​ർ കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ലോ​ക്ക് ഡൗ​ണ്‍ കാ​ലം ഭീ​ക​ര​മെ​ങ്കി​ലും പ​ല മേ​ഖ​ല​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് സ്വാ​ശ്ര​യ​ത്വം നേ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യെ​ന്നാ​ണ് എ​ൽ​ഐ​സി​യി​ൽ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രി​കൂ​ടി​യാ​യ ശോ​ഭി​ത അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment