മ​ക​ന്‍റെ അ​ഭി​മു​ഖ​ത്തി​ന് തൊ​ട്ടു​മു​മ്പ് കോ​ട്ടും മു​ടി​യും ശ​രി​യാ​ക്കി ന​ൽ​കി പി​താ​വ്; ഹൃ​ദ​യം തൊ​ടു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശ് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ഒ​രു ഹൃ​ദ്യ​മാ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. മ​ക​ൻ അ​ഭി​മു​ഖ​ത്തി​നാ​യി ഹാ​ജ​രാ​കു​ന്ന​തി​നു​മു​ൻ​പ്, അ​ച്ഛ​ൻ സ്വ​ന്തം കൈ​കൊ​ണ്ട് അ​വ​ന്‍റെ കോ​ട്ട് നേ​രെ​യാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തും മു​ടി ചീ​കി​മി​നു​ക്കു​ന്ന​തും മ​ധു​രം ന​ൽ​കി അ​നു​ഗ്ര​ഹി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

പ്ര​യാ​ഗ്‌​രാ​ജി​ലെ യു​പി​പി​എ​സ്സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലാ​ണ് ഈ ​സ്നേ​ഹ​നി​മി​ഷം ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ദി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മ​ക​ൻ മി​ക​ച്ച രീ​തി​യി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ആ ​അ​ച്ഛ​ൻ ന​ട​ത്തു​ന്ന ക​രു​ത​ൽ കാ​ഴ്ച​ക്കാ​രു​ടെ ക​ണ്ണു​ന​ന​യി​ക്കു​ന്ന​താ​ണ്.

കോ​ട്ട് ശ​രി​യാ​ക്കി​യ ശേ​ഷം ത​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് ചീ​പ്പ് എ​ടു​ത്ത് മ​ക​ന്‍റെ മു​ടി ഒ​തു​ക്കി​ക്കൊ​ടു​ക്കു​ന്ന പി​താ​വി​നെ വീ​ഡി​യോ​യി​ൽ കാ​ണാം. തു​ട​ർ​ന്ന് ഒ​രു ചെ​റി​യ പൊ​തി​യി​ൽ നി​ന്ന് മ​ക​ന് മ​ധു​രം ന​ൽ​കി വി​ജ​യ​ത്തി​നാ​യി അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്നു. ഔ​ദ്യോ​ഗി​ക വേ​ഷ​വി​ധാ​ന​ത്തി​ലു​ള്ള മ​ക​ൻ, അ​ച്ഛ​ന്‍റെ കാ​ലി​ൽ തൊ​ട്ട് വ​ണ​ങ്ങി അ​നു​ഗ്ര​ഹം വാ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഭി​മു​ഖ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും കാ​ത്തി​രി​പ്പും പ​ങ്കി​ടു​ന്ന ഇ​ന്ത്യ​യി​ലെ മ​ത്സ​ര​പ്പ​രീ​ക്ഷാ​യാ​ത്ര​ക​ളി​ൽ, മ​ക്ക​ളു​ടെ വി​ജ​യ​ത്തി​നൊ​പ്പം എ​പ്പോ​ഴും താ​ങ്ങാ​യി നി​ൽ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ക​രു​ത​ലി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ഈ ​വീ​ഡി​യോ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. നി​ല​വി​ൽ പ്ര​യാ​ഗ്‌​രാ​ജി​ലെ യു​പി​പി​എ​സ്സി ആ​സ്ഥാ​ന​ത്ത് യു​പി​പി​എ​സ്സി 2025 അ​ഭി​മു​ഖ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

 

Related posts

Leave a Comment