സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ഞ്ചാ​വി​ന​ടി​മ​കള്‍! സ്കൂ​ളി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​പ​കീ​ർ​ത്തി പ്ര​ച​ാര​ണ​ം

നാ​ദാ​പു​രം: വ​ള​യം ഗ​വ: ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ച​ര​ണം അ​ഴി​ച്ചുവി​ടു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നേ​ര​ത്തെ സ​മ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ങ്ങ​ളും കാ​ര​ണം പി​ന്നോ​ക്കാ​വ​സ്ഥ​യി​ലാ​യ സ്കൂ​ൾ നാ​ട്ടു​കാ​രു​ടെ​യും, അ​ധ്യാ​പ​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷം കൊ​ണ്ട് മു​ൻ​നി​ര​യി​ലെ​ത്തി​യി​രു​ന്നു.​

ഇ​തി​നി​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച സ്കൂ​ൾ പ​രി​സ​ര​ത്തുനി​ന്നും കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ വ​ള​യം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ഞ്ചാ​വി​ന​ടി​മ​ക​ളാ​ണെ​ന്ന ത​ര​ത്തി​ൽ ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ന്‍റെ പേ​ര് സ​ഹി​ത​മാ​ണ് പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത്. ട്രോ​ൾ രൂ​പ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റ് സ്കൂ​ളി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഇ​തി​നോ​ട​കം നാ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ല ത​ൽ​പ്പ​ര​ക​ക്ഷി​ക​ൾ ഇ​ത് ഏ​റ്റെ​ടു​ത്ത​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ള​യം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts